മുംബൈ, ചെന്നൈ, ഹൈദരാബാദ്​ വിമാനതാവളങ്ങൾക്ക്​ ഭീഷണി

ന്യൂഡൽഹി/നെടുമ്പാശ്ശേരി: വിമാനം റാഞ്ചാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളായ മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. റിപ്പബ്ലിക് ദിനത്തിനും സ്വാതന്ത്ര്യ ദിനത്തിനും ചെയ്യുന്ന രീതിയിൽ സി.െഎ.എസ്.എഫിനെ വിന്യസിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുംബൈ പൊലീസിന് ലഭിച്ച ഒരു സ്ത്രീയുടെ ഇ-മെയിൽ സന്ദേശത്തെതുടർന്നാണ് സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കിയത്. വിമാനങ്ങൾ റാഞ്ചാൻ പദ്ധതിയിട്ട ആറുപേരുടെ രഹസ്യ സംഭാഷണം കേൾക്കാനിടയായ സ്ത്രീ എന്നവകാശപ്പെട്ടാണ് ഇ-മെയിൽ അയച്ചിരിക്കുന്നത്. പലതായി പിരിഞ്ഞ 23 പേരാണ് മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് റാഞ്ചലിന് പദ്ധതിയിട്ടിരിക്കുന്നതെന്നും സംഭവം നടന്നാലും ഇെല്ലങ്കിലും അധികൃതരെ അറിയിക്കേണ്ടത് ഉത്തരവാദപ്പെട്ട പൗരൻ എന്ന നിലയിൽ ത​െൻറ കടമയാണെന്നും സന്ദേശം അയച്ച സ്ത്രീ പറഞ്ഞിട്ടുണ്ട്.

ഇതേതുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. മുംബൈ പൊലീസിനാണ് സന്ദേശം ലഭിച്ചത്.

Tags:    
News Summary - Mumbai, Chennai and Hyderabad airports put on hijack alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.