ഓൺലൈൻ തട്ടിപ്പ്: ബാങ്ക് ഓഫ് മൊറീഷ്യസിൽ നിന്ന് 143 കോടി കവർന്നു

മുംബൈ: ദക്ഷിണ മുംബൈയിലെ നരിമാൻ പോയൻറിലുള്ള ബാങ്ക് ഓഫ് മൊറീഷ്യസ് ശാഖയുടെ ഓൺലൈൻ സംവിധാനം ഹാക്ക് ചെയ്ത് 143 കോടി രൂപ കവർന്നതായി പരാതി. ഒരാഴ്ച മുമ്പാണ് ബാങ്ക് അധികൃതർ മുംബൈ പൊലിസി​​​​​​െൻറ എകണോമിക്സ് ഒഫൻസ് വിങ്ങിന് പരാതി നൽകിയത്.

സർവർ ഹാക്ക് ചെയ്ത് പണം ഇന്ത്യക്ക് പുറത്തുള്ള വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് എകണോമിക്സ് ഒഫൻസ് വിങ്ങ് വൃത്തങ്ങൾ പറഞ്ഞു. സംഭവത്തിൽ ബാങ്ക്​ ജീവനക്കാർക്ക് പങ്കുണ്ടൊയെന്ന് പരിശോധിക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ബാങ്കി​​​​​​െൻറ ഓൺലൈൻ സംവിധാനം ഹാക്ക് ചെയ്ത് പണം കവർന്ന മൂന്നാമത്തെ സംഭവമാണിത്. െചന്നൈയിലെ സിറ്റി യൂണിയൻ ബാങ്കിൽ നിന്ന് 34 കോടി രൂപയും പൂണെയിലെ കോസ്മോസ് ബാങ്കിൽ നിന്ന് 94 കോടി രൂപയുമാണ് മുമ്പ് ഓൺലൈൻ ഹാക്കർമാർ കവർന്നത്. കോസ്മോസ് ബാങ്ക് ഓൺലൈൻ കവർച്ച കേസിൽ ഏഴു പേർ അറസ്റ്റിലായിട്ടുണ്ട്.

Tags:    
News Summary - Mumbai branch of State Bank of Mauritius loses Rs 143 crore to cyber fraud- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.