മുലായത്തി​െൻറ വിശ്വസ്​തൻ അംബിക ചൗധരി ബി.എസ്​.പിയിൽ

ന്യൂഡൽഹി: സമാജ്​വാദി പാർട്ടി നേതാവ്​ മുലായം സിങ്​ യാദവി​​െൻറ വിശ്വസ്​തനും മുതിർന്ന പാർട്ടി പ്രവർത്തകനുമായ അംബിക ചൗധരി പാർട്ടിയിൽ നിന്നും രാജിവെച്ച്​ ബി. എസ്​.പിയിൽ ചേർന്നു. സമാജ്​വാദി പാർട്ടിയിൽ നിന്നും രാജിവെക്കുകയാണെന്നും സ്ഥാനങ്ങളും അംഗത്വവും ഒഴിയുകയാ​െണന്നും അംബിക ചൗധരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മായാവതിയുടെ അധ്യക്ഷതയിലുള്ള ബഹുജൻ സമാജ്​ പാർട്ടി സീറ്റിൽ ബലിയയിലെ രസ്രയിൽ  മത്സരിക്കുമെന്നും ചൗധരി അറിയിച്ചു. മായാവതിക്കൊപ്പമാണ്​ ചൗധരി വാർത്താസമ്മേളനത്തിനെത്തിയത്​.

മുഖ്യമന്ത്രി അഖിലേഷ്​ യാദവ്​ പിതാവ്​ മുലായം സിങ്ങിനെതിരെ തുടരുന്ന നിലപാട്​ ലജ്ജാവഹമാണ്​. ഇനിയുള്ള കാലം ബി.എസ്​.പിക്ക്​ വേണ്ടി സമർപ്പിക്കാനാണ്​ ത​​െൻറ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

അംബിക ചൗധരിയെ പാർട്ടിയിലേക്ക്​ സ്വാഗതം ചെയ്യുന്നതായി മായാവതി അറിയിച്ചു.  ഉത്തർപ്രദേശിലെ മുസ്​ലിംകൾ സമാജ്​വാദി പാർട്ടിയെ പിന്തുണച്ച്​ തങ്ങളുടെ​ വോട്ട്​ നഷ്​ടപ്പെടുത്തില്ലെന്നും അവർ ബി.എസ്​.പിക്കൊപ്പം നിന്ന്​ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും മായാവതി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - Mulayam's Loyalist Ambika Chaudhary Joins BSP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.