മുഗൾസറായ്​ സ്​റ്റേഷൻ ഇനി ദീൻ ദയാൽ ഉപാധ്യായ്​ നഗർ 

ലക്​നൗ: ഉത്തർപ്രദേശിലെ മുഗൾ സറായ്​ റെയിൽവെ സ്​റ്റേഷ​​​െൻറ പേര്​ ദീൻ ദയാൽ ഉപാധ്യായ്​ നഗർ എന്നാക്കി മാറ്റി.  യു.പി ഗവർണർ രാം നായിക് അംഗീകാരം നൽകിയതോടെ ദീൻ ദയാൽ ഉപാധ്യായ്​ നഗർ എന്ന പേര്​ നിലവിൽവന്നു.​ റെയിൽവെ മന്ത്രാലയത്തിന്​ അയക്കുന്നതിന്​ മുമ്പ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പേര് മാറ്റത്തിന് അംഗീകാരം നൽകിയിരുന്നു. 

ആർ.എസ്​.എസ് നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായക്കുള്ള ആദരവായാണ്​ പേര്​ നൽകിയിരിക്കുന്നത്​. മുൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്​ത്രിയുടെ ജന്മസ്​ഥലം കൂടിയാണ്​ മുഗൾസറായ്​. കോൺഗ്രസും സമാജ്​വാദി പാർട്ടിയും അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ പേരു മാറ്റത്തെ ശക്തമായി എതിർത്ത് രംഗത്തെത്തി. മുംബൈയിലെ വിക്​ടോറിയ ടെർമിനസി​​​െൻറ പേര്​ നേര​ത്തെ ഛത്രപതി ശിവജി ​െടർമിനസ്​ എന്നാക്കി മാറ്റിയിരുന്നു. ഇൗ വർഷം ആദ്യം ഇതിനോടൊപ്പം ‘മഹാരാജ്​’ എന്നും കൂട്ടിച്ചേർത്തു.
 

Tags:    
News Summary - Mughalsarai now officially becomes Pandit Deen Dayal Upadhyaya Junction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.