ന്യൂഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് എം.പിമാർ. രാവിലെ ചേർന്ന പാർലമെന് ററി പാർട്ടി യോഗത്തിലാണ് എം.പിമാർ ആവശ്യം വീണ്ടും ഉന്നയിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ട്. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ നയിക്കാൻ മാറ്റാർക്കും സാധിക്കില്ലെന്നും എം.പിമാർ ചൂണ്ടിക്കാട്ടി.
അതേസമയം, അധ്യക്ഷ സ്ഥാനത്ത് തുടരുന്നില്ലെന്ന് നിലപാടാണ് രാഹുൽ സ്വീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാർട്ടി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രാഹുലിന്‍റെ വസതിക്ക് മുന്നിൽ ഒത്തുകൂടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.