ജാതി മാറി വിവാഹം; ഭർത്താവിനെ തോളിലേറ്റി നടത്തിച്ച്​ ശിക്ഷ

ന്യൂഡൽഹി: ജാതി മാറി വിവാഹം ചെയ്​തതിന്​ ഭർത്താവിന്​ തോളിലേറ്റി നടത്തിച്ച്​ ശിക്ഷ. മധ്യപ്രദേശിലാണ്​ ജാതി മാറ ി വിവാഹം ചെയ്​തതിൻെറ പേരിൽ യുവതിക്ക്​ ദുരനുഭവമുണ്ടായത്​.

ഝാബുവ ജില്ലയിലാണ്​ സംഭവമുണ്ടായത്​. ഇതിൻെറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്​ സംഭവം പുറംലോകമറിഞ്ഞത്​. ഏകദേശം 20 വയസ്​ പ്രായം തോന്നിക്കുന്ന യുവതിയോട്​ ഭർത്താവിനെ തോളിലേറ്റി വയലിലൂടെ നടക്കാൻ ഗ്രാമീണർ ആവശ്യപ്പെടുകയായിരുന്നു. യുവതിക്ക്​ തളർച്ച അനുഭവപ്പെട്ടിട്ടും നടക്കാൻ ഗ്രാമീണർ പ്രോൽസാഹിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്​.

അതേസമയം, സംഭവത്തിൽ പ​​ങ്കെടുത്ത എല്ലാവർക്കെതിരെയും കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്ന്​ ഝാംബുവ എസ്​.പി വീനിത്​ ജെയിൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്​ രണ്ട്​ പേർ അറസ്​റ്റിലായതായും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - MP woman forced to carry husband on shoulder-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.