പ്രൈമറി സ്കൂൾ അധ്യാപകൻ 20 കോളജുകളുടെ ഉടമ; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഭോപ്പാൽ: പ്രൈമറി സ്കൂൾ അധ്യാപകന്റെ ഉടമസ്ഥതയിൽ 20 കോളജുകൾ. മധ്യപ്രദേശ് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗം നടത്തിയ അന്വേഷണത്തിലാണ് സ്കൂൾ അധ്യാപകന്റെ അനധികൃത സ്വത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. പ്രശാന്ത് പരാമർ എന്നയാളുടെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിലാണ് അനധികൃത സ്വത്ത് കണ്ടെത്തിയത്.

ഗ്വാളിയാറിലാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ ഡി.എഡ്, ബി.എഡ് കോഴ്സുകൾ നൽകുന്ന 20 കോളജുകളുടെ ഉടമയാണ് പരാമറെന്ന് വ്യക്തമാകുകയായിരുന്നു. ഇതിന്റെ രേഖകളും ഇയാളുടെ കൈയിൽ നിന്നു പിടിച്ചെടുത്തിട്ടുണ്ടെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ സാമ്പത്തികകുറ്റകൃത്യ വിഭാഗം വ്യക്തമാക്കുന്നത്.

വരുമാനത്തേക്കാൾ 1000 ഇരട്ടിയാണ് പരാമറിന്റെ സമ്പാദ്യമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഉടമസ്ഥതയിൽ നാല് ഓഫീസുകളുണ്ട്. റെയ്ഡ് പുരോഗമിക്കുകയാണെന്നും തുടരന്വേഷണം നടത്തുമെന്നും മധ്യപ്രദേശ് പൊലീസ് അറിയിച്ചു.

Tags:    
News Summary - MP: Primary school teacher is owner of 20 colleges, says EOW after raids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.