Posted On
date_range Updated On
date_range മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ഠൻ അന്തരിച്ചു
ന്യൂഡൽഹി: മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ഠൻ അന്തരിച്ചു. 85 വയസ്സായിരുന്നു. ശ്വാസകോശ രോഗബാധിതനായി ചികിത്സയിലായിരുന്നു. മകൻ അശുതോഷ് ടണ്ഠനാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
കഴിഞ്ഞ ജൂൺ 11നാണ് ശ്വാസകോശ അസുഖത്തിനൊപ്പം പനിയും മൂത്രസംബന്ധമായ അസുഖവും കലശലായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മായാവതി, കല്യാൺസിങ് മന്ത്രിസഭകളിൽ അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.