കോവിഡ് മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങി മധ്യപ്രദേശ്

ഇന്‍ഡോര്‍ : കോവിഡ് മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ഇതിന്‍െറ ഭാഗമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇന്‍ഡോറിലെ പിസി സത്തേി സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചു.

പഴയ വാര്‍ഡ് പുതുക്കിപ്പണിയുന്നതിലൂടെ നിര്‍മ്മിച്ച 30 ഓക്സിജന്‍ കിടക്കകളുടെ ക്രമീകരണം മുഖ്യമന്ത്രി അവലോകനം ചെയ്തു. ഓക്സിജന്‍്റെ ക്രമീകരണത്തെക്കുറിച്ച് സിഎംഎച്ച്ഒ ബിഎസ് സെത്യയും സിവില്‍സര്‍ജനും മുഖ്യമന്ത്രിയെ അറിയിച്ചു. ആശുപത്രിയുടെ മൂന്നാം നിലയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗവും സന്ദര്‍ശിച്ചു.

ആശുപത്രിയുടെ പരിസരത്ത് നിര്‍മ്മിച്ച ഓക്സിജന്‍ പ്ളാന്‍റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ജലവിഭവമന്ത്രി തുളസിറാം സിലാവത്ത്, ബിജെപി എംപി ശങ്കര്‍ ലാല്‍വാനി എന്നിവര്‍ സംബന്ധിച്ചു. റെഡ് ക്രോസ് സൊസൈറ്റി നല്‍കുന്ന അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സും മുഖ്യമന്ത്രി പരിശോധിച്ചു.

പ്രധാനമായും പ്രസവ പരിചരണത്തിനുള്ള ആശുപത്രിയായ പ്രകാശ് ചന്ദ്ര സേഥി ആശുപത്രിയില്‍ 14 വയസ്സുവരെയുള്ള കോവിഡ് പോസിറ്റീവ് കേസുകള്‍ക്കും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ചികിത്സ നല്‍കും.

മൂന്നാം തരംഗത്തെ നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞതായും കോവിഡ് പോസിറ്റീവ് ഗര്‍ഭിണികളെയും പോസിറ്റീവ് നവജാതശിശുക്കളെയും ഇവിടെ പ്രവേശിപ്പിച്ച് ചികിത്സിക്കാനുള്ള ആശുപത്രിയുള്‍പ്പെടെ ഒരുക്കികഴിഞ്ഞതായും മുഖ്യമന്ത്രി ശിവരാജ് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags:    
News Summary - MP CM visits Indore hospital to review preparations in view of possible COVID third wave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.