കോൺഗ്രസിൽ അവഗണിക്കപ്പെട്ടിട്ടില്ലെന്ന് ജ്യോതിരാദിത്യ​ സിന്ധ്യ ​

ന്യൂഡൽഹി: കോൺഗ്രസിൽ അവഗണിക്കപ്പെട്ടിട്ടില്ലെന്ന്​ ജോതിരാദിത്യ സിന്ധ്യ. ബി.ജെ.പിയിൽ ലഭിക്കുന്ന ബഹുമാനത്തിൽ സന്തോഷമുണ്ടെന്ന്​ ജോതിരാദിത്യ പറഞ്ഞു.  കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിലെത്തിയതിന്​ ശേഷം ഇന്ത്യ ടുഡേക്ക്​ നൽകിയ അഭിമുഖത്തിലാണ്​ സിന്ധ്യയുടെ പരാമർശം. അർഹതയുള്ളവർക്കാണ്​ ബി.ജെ.പിയിൽ പദവികൾ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന്​ കീഴിൽ പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദക്കും ആഭ്യന്തര മന്ത്രി അമിത്​ ഷായ്ക്കുമൊപ്പം ജനസേവനം നടത്താൻ കഴിഞ്ഞത്​ ഭാഗ്യമായി കരുതുന്നുവെന്നും സിന്ധ്യ വ്യക്​തമാക്കി.

എ​െൻറ ലക്ഷ്യം ജനസേവനമാണ്​. കഴിഞ്ഞ 20 വർഷമായി നിങ്ങൾക്ക്​ എന്നെ അറിയാം. ഒരു കസേരക്ക്​ വേണ്ടിയും ഞാൻ ആഗ്രഹിച്ചിട്ടില്ല. എട്ട്​ വർഷം കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ഒരിക്കൽ പോലും താൻ ചുവന്ന ലൈറ്റുള്ള വണ്ടിയിൽ സഞ്ചരിച്ചിട്ടില്ലെന്നും സിന്ധ്യ അഭിമുഖത്തിൽ പറഞ്ഞു.

സേവനവും വികസനവുമാണ്​ എ​െൻറ ലക്ഷ്യം. പൊതുസേവനമെന്ന ലക്ഷ്യം പൂർത്തികരിക്കാനാണ്​ രാഷ്​ട്രീയത്തിലിറങ്ങിയത്​. ബി.ജെ.പിയിൽ അവഗണിക്കപ്പെടുകയാണോ എന്ന്​ ചോദ്യത്തിന്​ ബി.ജെ.പിയിലും കോൺഗ്രസിലും അവഗണിക്കപ്പെട്ടിട്ടില്ലെന്നും എന്നാൽ തനിക്ക്​ ബഹുമാനം ലഭിച്ചത്​ ബി.ജെ.പിയിലാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.