Posted On
date_range Updated On
date_range തുറന്ന സ്ഥലത്ത് പ്രാഥമികാവശ്യങ്ങൾ നിർവഹിച്ച സ്ത്രീയുടെ ഫോട്ടോയെടുത്ത ബി.ജെ.പി നേതാവിനെതിരെ കേസ്
ഭോപ്പാൽ: തുറന്ന സ്ഥലത്ത് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്ന സ്ത്രീയുടെ ഫോട്ടോയെടുത്തതിന് മധ്യപ്രദേശിലെ ബി.ജെ.പി നേതാവിനെതിരെ കേസ്. മധ്യപ്രദേശിലെ ഗുവാന ജില്ലയിലാണ് സംഭവം. ബി.ജെ.പിയുടെ ഡിവിഷണൽ പ്രസിഡന്റ് പ്രദീപ് ഭട്ട് എന്നയാളെയാണ് സ്ത്രീയുടെ ചിത്രങ്ങൾ പകർത്തിയത്. ഇവരെ ഉപദ്രവിക്കുകയും ചെയ്തതായി പരാതിയുണ്ട്.
സ്ത്രീ പരാതി നൽകിയതിനെത്തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354, 294 വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ബി.ജെ.പി നേതാവ് മറ്റൊരു സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രധാന സാക്ഷിയാണ് പരാതിക്കാരിയായ സ്ത്രീയെന്ന് റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.