ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന രംഗം അനുകരിച്ചു; 12കാരന് ദാരുണാന്ത്യം

ഭോപ്പാൽ: സ്വാതന്ത്ര സമര സേനാനി ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന നാടക രംഗം അനുകരിക്കുന്നതിനിടെ 12 വയസുകാരന് ദാര ുണാന്ത്യം. മധ്യപ്രദേശിലെ മന്ദ്സൗറിലാണ് സംഭവം.

ഭോലിയ ഗ്രാമത്തിലെ ശ്രേയാൻഷ് എന്ന വിദ്യാർഥിയാണ് മരിച്ചത്. ഭഗത് സിങ്ങിന്‍റെ ജീവിതം ചിത്രീകരിക്കുന്ന സ്കൂൾ നാടകത്തിൽ വിദ്യാർഥി ഓഫിസറുടെ വേഷത്തിൽ അഭിനയിച്ചിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് നാടകത്തിന്‍റെ വീഡിയോ മൊബൈൽ ഫോണിൽ കാണുന്നതിനിടെ ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്നത് കുട്ടി അനുകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ നൽകുമ്പോൾ രക്ഷിതാക്കൾ ജാഗ്രത കാട്ടണമെന്നും വീഡിയോ ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമിക്കരുതെന്ന് നിർദേശം നൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

Tags:    
News Summary - MP: 12-year-old boy tries to imitate Bhagat Singh’s hanging scene, dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.