Posted On
date_range Updated On
date_range ലൈംഗിക ഉദ്ദേശമില്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിന്നിൽ തൊടുന്നത് അപമാനിക്കലല്ലെന്ന് ബോംബെ ഹൈകോടതി
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുതുകിലും തലയിലും കൈ കൊണ്ട് തഴുകുന്നത് കുട്ടികളുടെ മാനാഭിമാനത്തിന് ക്ഷതം ഏൽപിക്കുന്നതല്ലെന്ന് ബോംബെ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ച് അഭിപ്രായപ്പെട്ടു. പ്രതിയുടെ ശിക്ഷ കോടതി റദ്ദാക്കി.
ജസ്‌റ്റിസ് ഭാരതി ദാംഗ്രെയാണ് വിധി പറഞ്ഞത്. കുറ്റവാളിയുടെ ഭാഗത്തുനിന്ന് ലൈംഗിക ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ലെന്നും പെൺകുട്ടിയെ കുട്ടിക്കാലത്ത് കണ്ടിരുന്നതായി പ്രതിയുടെ മൊഴി സൂചിപ്പിക്കുന്നുവെന്നും കോടതി പറഞ്ഞു. പെൺകുട്ടിക്ക് ലൈംഗീകമായി അപമാനിക്കപ്പെട്ടതായി തോന്നിയിരുന്നില്ലെന്നും കുറ്റാരോപിതൻ മോശമായി തന്നെ എന്തെങ്കിലും ചെയ്തതായി കുട്ടി കരുതുന്നില്ലെന്നും എന്നാൽ, പ്രവൃത്തിയിൽ അവൾ അസ്വസ്ഥയായെന്നും കോടതി വ്യക്തമാക്കി. കുറ്റാരോപിതനെതിരെ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.