മുസഫർനഗർ (യു.പി): ഒാടുന്ന കാറിൽ യുവതിയെ രണ്ടുപേർ ബലാത്സംഗം ചെയ്തു. സ്ത്രീയോടൊപ്പമുണ്ടായിരുന്ന മൂന്നു വയസ്സുകാരനായ കുഞ്ഞിനെ കാറിൽനിന്ന് വലിച്ചെറിഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് ഡൽഹി-ഡറാഡൂൺ ഹൈവേയിലാണ് സംഭവം. ഗ്രാമീണർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണംചെയ്തു.
ജോലി നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കാറിൽ കയറ്റിയ ആർ.കെ. മേത്തയും സുഹൃത്തുമാണ് ബലാത്സംഗം ചെയ്തതെന്ന് 26കാരി നൽകിയ പരാതിയിൽ പറയുന്നു. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി അബോധാവസ്ഥയിലാക്കിയാണ് അക്രമം. യുവതിയെ പിന്നീട് മുസഫർനഗർ ജില്ലയിലെ ചപർ പ്രദേശത്ത് ഇറക്കിവിടുകയായിരുന്നു. സംഭവത്തിൽ കേസെടുത്തതായി മുസഫർനഗർ എസ്.പി ഒംബീർ സിങ് പറഞ്ഞു. സ്ത്രീയെ പിന്നീട് മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി.
പൊലീസിെൻറ റിപ്പോർട്ട് പ്രകാരം ഡൽഹിയിൽ ഇൗ വർഷം ആദ്യത്തെ മൂന്നരമാസത്തിനിടെ ദിവസവും അഞ്ചു സ്ത്രീകൾ വീതം ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.