ഭക്ഷണം കഴിക്കുന്നതിനിടെ ടേബിളിലേക്ക് വീണത് ചത്ത എലി; യുവതിയോട് മാപ്പപേക്ഷിച്ച് ഐകിയ

ഐകിയ സ്റ്റോറിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ടേബിളിലേക്ക് വീണ് ചത്ത എലി. ബംഗളൂരു സ്റ്റോറിലാണ് സംഭവമുണ്ടായത്. ശരണ്യ ഷെട്ടിയെന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. ട്വിറ്ററിലൂടെയാണ് അവർ ദുരനുഭവം പങ്കുവെച്ചത്. ശരണ്യയുടെ ട്വീറ്റ് പുറത്ത് വന്നതോടെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഐകിയക്കെതിരെ ഉയർന്നത്.

ഐകിയയുടെ നാഗസാന്ദ്രയിലുള്ള ഔട്ട്​ലെറ്റിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. ഇതിന്റെ ചിത്രങ്ങൾ സഹിതം അവർ ട്വീറ്റിടുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ എലി ടേബിളിൽ വീഴുകയായിരുന്നുവെന്ന് അവർ പറയുന്നു.

ശരണ്യയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ ക്ഷമാപണവുമായി ഐകിയ തന്നെ രംഗത്തെത്തി. മോശം അനുഭവമുണ്ടായതിൽ ക്ഷമ ചോദിക്കുകയാണെന്ന് ഐകിയ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷക്ക് ഞങ്ങൾ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും ഐകിയ കൂട്ടിച്ചേർത്തു.


Tags:    
News Summary - 'Most bizzare moment ever!': Woman shocked to see dead rat on her food table at IKEA Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.