കേന്ദ്രമന്ത്രി സുരേഷ്​ അംഗഡി കോവിഡ്​ ബാധിച്ച്​ മരിച്ചു

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ്​ അംഗഡി(65) കോവിഡ്​ ബാധിച്ച്​ മരിച്ചു. ഡൽഹിയിലായിരുന്നു അന്ത്യം. കർണാടക ബെൽഗാം ജില്ലയിലെ കെ.കെ കൊപ്പ സ്വദേശിയാണ്​.

സെപ്​റ്റംബർ 11നാണ്​ അദ്ദേഹത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചത്​​. തുടർന്ന്​ ഡൽഹി എയിംസിലെ ട്രോമ കെയർ സെൻററിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിൽസയിലിരിക്കെയാണ്​ മരണം. കേന്ദ്രമന്ത്രിസഭയിലെ ഒരംഗം ഇതാദ്യമായാണ്​ കോവിഡ്​ ബാധിച്ച്​ മരിക്കുന്നത്​. 

ബി.ജെ.പി അംഗമായാണ്​ അംഗഡി രാഷ്​ട്രീയ പ്രവർത്തനം ആരഭിക്കുന്നത്​. 1996ൽ ബെൽഗാവി ജില്ലാ പ്രസിഡൻറായി. 1999 വരെ സ്ഥാനം വഹിച്ചു. തുടർന്ന്​ 2001ൽ വീണ്ടും ജില്ലാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 2004ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ ബെൽഗാം ലോക്​സഭ മണ്ഡലത്തിൽ നിന്ന്​ ജയിച്ചു. തുടർന്ന്​ 2009,2014,2019 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും എം.പിയായി വിജയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.