വജ്രം തേടി നദിക്കരയിൽ തിരച്ചിലിനെത്തിയത് 20,000ത്തിലധികം പേർ; കടകൾ തുടങ്ങി പ്രദേശവാസികൾ

ഭോപ്പാൽ: വജ്രങ്ങളുടെ പേരിൽ പ്രശസ്തമായ നഗരങ്ങളിലൊന്നാണ് മധ്യപ്രദേശിലെ പന്ന ജില്ല. കഴിഞ്ഞ രണ്ട് മാസമായി ആയിരക്കണക്കിനാളുകൾ ഇവിടെ തമ്പടിച്ചിരിക്കുകയാണ്. റുഞ്ജ് നദിയുടെ തീരത്ത് വജ്രങ്ങൾ ഉണ്ടെന്ന വാർത്ത പരന്നതോടെയാണ് സ്ത്രീകളും കുട്ടികളും അടക്കം ഇരുപതിനായിരത്തിലധികം ആളുകൾ ഇവിടേക്ക് എത്തുന്നത്. ഇവർ ദിവസങ്ങളോളം നദിക്കരയിൽ ക്യാമ്പ് ചെയ്ത് വജ്രം തിരയുകയാണ്.

നദിയിൽ വജ്രങ്ങളുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ, ഇവിടെനിന്ന് വൻതോതിൽ വജ്രം കണ്ടെത്തിയതായി ആളുകൾ പറയുന്നു. 72 കാരറ്റിന്റെ വജ്രം ലഭിച്ചെന്നും അഭ്യൂഹം ഉയർന്നിരുന്നു.റുഞ്ജ് നദിയിൽ സർക്കാർ അണക്കെട്ട് നിർമിക്കുന്നതിനായി ഖനനം ചെയ്ത മണലിൽ പോലും ആളുകൾ തിരച്ചിൽ നടത്തുന്നുണ്ട്.

ഇതുവരെ ആർക്കും വജ്രങ്ങൾ ല‍ഭിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും നദിക്കരയിലെത്തുന്നവരുടെ എണ്ണം ഒരോ ദിവസവും വർധിച്ച് വരുകയാണ്. ഈ തിരക്ക് കണക്കിലെടുത്ത് പ്രദേശത്ത് നിരവധി കടകളും തുടങ്ങിയിട്ടുണ്ട്. വജ്രം ലഭിച്ചെന്ന അഭ്യൂഹത്തിൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - More than 20,000 people came to Panna in search of diamonds; The search continues along the river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.