അതിര്‍ത്തി ലംഘനം തുടര്‍ന്നാല്‍ ഇനിയും മിന്നലാക്രമണമെന്ന്​ അമിത് ഷായുടെ മുന്നറിയിപ്പ്​

ഗോവ: അതിർത്തി ലംഘനവും ആക്രമണങ്ങളും തുടർന്നാൽ മിന്നലാക്രമണം നടത്താൻ ഇന്ത്യ മടിക്കില്ലെന്ന്​ പാകിസ്​താന്​ ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ മുന്നറിയിപ്പ്​. 'ഇന്ത്യ ഇത്തരം കടന്നുകയറ്റങ്ങൾ സഹിക്കി​ല്ലെന്നാണ്​ മിന്നലാക്രമണങ്ങൾ തെളിയിച്ചിട്ടുള്ളത്​. അതിർത്തി ലംഘനവും ആക്രമണങ്ങളും പാകിസ്​താൻ തുടർന്നാൽ കൂട​ുതൽ മിന്നലാക്രമണങ്ങൾക്ക്​ ഇന്ത്യ മടിക്കില്ല' -അദ്ദേഹം പറഞ്ഞു.

ഗോവയിൽ നാഷണൽ ഫോറൻസിക്​ സയൻസസ്​ യൂനിവേഴ്​സിറ്റിയുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു-കശ്മീരില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് പാകിസ്​താൻ പിന്തുണയോടെ അടുത്തിടെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ ഈ മുന്നറിയിപ്പ്​.

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടേയും നേതൃത്വത്തില്‍ നടന്ന മിന്നലാക്രമണം സുപ്രധാന ചുവടുവെപ്പായിരുന്നു. ഇന്ത്യയുടെ അതിര്‍ത്തികളിൽ സംഘർഷം സൃഷ്​ടിക്കരുതെന്ന സന്ദേശമാണ്​ ഞങ്ങള്‍ ഇതിലൂടെ നല്‍കിയത്​. ചര്‍ച്ചകള്‍ക്കൊക്കെ ഒരു സമയമുണ്ട്​. അതുകഴിഞ്ഞാൽ പ്രതികരിക്കേണ്ട കാലമാകും'- അമിത് ഷാ പറഞ്ഞു.

ഉറി ഭീകരാക്രമണത്തിന് മറുപടിയായി 2016 സെപ്​റ്റംബർ 29നാണ്​ ഇന്ത്യ പാകിസ്താനില്‍ മിന്നാലാക്രമണം നടത്തിയത്. ഉറി, പത്താൻകോട്ട്​, ഗുർദാസ്​പുർ എന്നിവിടങ്ങളിലെ ഭീകരാക്രമണങ്ങളോടുള്ള പ്രതികരണമായിരുന്നു ഇത്​. ഉറി ആ​ക്രമണത്തിന്​ 11 ദിവസം കഴിഞ്ഞ്​ നടന്ന മിന്നലാക്രമണത്തിൽ പാകിസ്​താനിലെ നിരവധി തീവ്രവാദി ക്യാമ്പുകൾ തകർക്കപ്പെട്ടിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.