5000 രൂപക്ക്​ മുകളിലുള്ള  നിക്ഷേപങ്ങൾ ബാങ്കുകൾ സ്വീകരിക്കുന്നില്ല

 ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലി​െൻറ ദുരിതങ്ങൾ വർധിപ്പിച്ച്​ രാജ്യത്തെ ബാങ്കുകൾ 5000 രൂപക്ക്​ മുകളിലുള്ള അസാധു നോട്ടുകളുടെ നി​ക്ഷേപങ്ങൾ സ്വീകരിക്കുന്നതിന്​ മടി കാണിക്കുന്നു. അസാധു നോട്ടുകൾ എന്തുകൊണ്ട്​ നേരത്തെ നിക്ഷേപിച്ചില്ല, പണത്തി​െൻറ ഉറവിടം ഏത്​​ എന്നത്​ ഉൾപ്പടെയുള്ള ചോദ്യങ്ങളാണ്​ പണം നിക്ഷേപിക്കാൻ എത്തുന്ന ഉപഭോക്​താകൾക്ക്​ ബാങ്ക്​ ഉദ്യോഗസ്​ഥരിൽ നിന്ന്​ നേരിടേണ്ടി വരുന്നത്​.

അസാധു നോട്ട​ുകൾ നിക്ഷേപമായി വാങ്ങിയതിന്​ ശേഷം പിന്നീട്​ പ്രശ്​നങ്ങൾ ഉണ്ടാവുമെന്ന്​ ഭയന്ന്​ പല ബാങ്കുകളും 500,1000 നോട്ടുകൾ സ്വീകരിക്കുന്നില്ല​. നഗരങ്ങൾക്ക്​ പുറത്തുള്ള ബാങ്ക്​ ശാഖകളിൽ ഒരു ഒാഫീസർ മാത്രമേ ഉണ്ടാവു. ബാക്കിയെല്ലാവരും ക്ലറിക്കൽ ഉദ്യോഗസ്​ഥരാണ്​. ഇത്തരം ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണത്തി​െൻറ ഉറവിടം ആര്​ ചോദിച്ച്​ മനസിലാക്കുമെന്നും ഉദ്യോഗസ്​ഥർ ചോദിക്കുന്നു.

ചൊവ്വാഴ്​ച ഇൗ വിഷയത്തിൽ നിലപാട്​ വ്യക്​തമാക്കി ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി രംഗത്ത്​ വന്നിരുന്നു. അസാധു നോട്ടുകൾ ഒരു തവണ നിക്ഷേപിക്കുന്നതിന്​ തടസമില്ല, എന്നാൽ 5000 രൂപക്ക്​ മുകളിൽ നിരവധി തവണ നിക്ഷേപിക്കു​േമ്പാൾ പണത്തി​െൻറ ഉറവിടം വെളിപ്പെടുത്തേണ്ടി വരുമെന്ന്​ ജെയ്​റ്റ്​ലി പറഞ്ഞു.

Tags:    
News Summary - More pain for public as many banks refuse to accept deposits above Rs 5,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.