ന്യൂഡൽഹി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലായി 12 ആണവ റിയാക്ടറുകൾകൂടി സ്ഥാപിക്കുമെന്ന ് ആണവോർജ മന്ത്രാലയത്തിെൻറ ചുമതല വഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ രേഖാമൂലം അറിയിച്ചു. മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ, ഹരിയാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ റിയാക്ടറുകൾ സഥാപിക്കുന്നത്. ഇതിൽ രാജസ്ഥാനിൽ നാല് റിയാക്ടറുകളുണ്ടാകുമെന്നും ടി.എൻ. പ്രതാപെൻറ ചോദ്യത്തിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി. ഭരണതലത്തിൽ അനുമതി നൽകിയ ഈ റിയാക്ടറുകൾക്ക് ഫണ്ട് അനുവദിക്കപ്പെട്ടിട്ടുണ്ട്.
ഇവക്ക് പുറമെ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വേറെ 10 റിയാക്ടറുകൾക്ക് തത്വത്തിലും അംഗീകാരം നൽകിയിട്ടുണ്ട്. ലോകത്ത് പലഭാഗങ്ങളിലും ആണവ റിയാക്ടറുകൾ അപകടകാരികളാണെന്ന മുന്നറിയിപ്പുകൾ ഉള്ളപ്പോൾ രാജ്യത്തുള്ള ആണവ റിയാക്ടറുകളുടെ സുരക്ഷിതത്വത്തിൽ ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് നിലവിൽ എല്ലാം പരിപൂർണ സുരക്ഷിതത്വത്തിലാണെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.