പ്രാരബ്​ധങ്ങളെ വെല്ലുവിളിച്ച്​ പഠിച്ച്​ ഡോക്​ടറായി; ഒരു മാസം തികയും​മു​േമ്പ കോവിഡ്​ ബാധിച്ച്​ 26കാരന്​ ദാരുണാന്ത്യം

ഒൗറംഗാബാദ്​: ഗ്രാമത്തി​െൻറയും കുടുംബത്തി​െൻറയും പ്രതീക്ഷയായിരുന്ന ഒരു യുവ ഡോക്​ടറുടെ ജീവൻ കൂടി തട്ടിയെടുത്ത്​ കോവിഡ്​ മഹാമാരി. ഡോക്​ടറായി ഒരു മാസം തികയുന്നതിന്​ മുമ്പാണ്​ രാഹുൽ പവാറി​െൻറ ദാരുണാന്ത്യം. ​ ​

ഒരു മാസത്തിനിപ്പുറം ആശംസകൾക്ക്​ പകരം ആദരാജ്ഞലികൾകൊണ്ട്​ നിറയുകയാണ്​ ഡോ. രാഹുൽ പവാറി​െൻറ ഫേസ്​ബുക്ക്​ പേജ്​. അവസാന വർഷവും വിജയിച്ച്​ ഏപ്രിൽ 26നാണ്​ രാഹുൽ പവാർ ഡോക്​ടറാകുന്നത്​. എന്നാൽ ഒരു മാസത്തിനിപ്പുറം കോവിഡ്​ മഹാമാരി ആ 26കാരനെ തട്ടിയെടുക്കുകയായിരുന്നു.

മഹാരാഷ്​ട്ര ഒൗറംഗബാദിലെ ഒരു കരിമ്പ്​ കർഷക​െൻറ മകനാണ്​ രാഹുൽ. കുടുംബത്തിലെയും ഗ്രാമത്തിലെയും ആദ്യ ഡോക്​ടറായിരുന്നു രാഹുൽ.

'അവസാനവർഷവും പാസായി, ഇനി ഒൗദ്യോഗികമായി ഡോ. രാഹുൽ ആശ വിശ്വനാഥ്​ പവാർ' എന്ന കുറിപ്പും ചിത്രവും ഏപ്രിൽ 26ന്​ രാഹുൽ ഫേസ്​ബുക്കിൽ പങ്കുവെച്ചിരുന്നു. അന്ന്​ ആശംസകൾ നേർന്ന പോസ്​റ്റിന്​ താഴെ ഇപ്പോൾ ആദരാജ്ഞലികൾ നിറയുകയാണ്​.

മഹാരാഷ്​ട്രയിലെ പർബാനി ജില്ലയിൽ അനന്ദനഗറിലാണ്​ രാഹുലി​െൻറ വീട്​. കൃഷിയാണ്​ കുടുംബത്തി​െൻറ ഏക വരുമാനം. മാതാപിതാക്കളും മൂത്ത സഹോദരനും ജോലി ചെയ്​താണ്​ രാഹുലിനെ പഠിപ്പിച്ചത്​. മഹാരാഷ്​ട്ര ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസ് ആൻഡ്​ റിസർച്ചിലായിരുന്നു ഇൗ മിടുക്ക​െൻറ പഠനം.

മാതാപിതാക്കളും ​സഹോദരനും ജോലിയെടുത്ത്​ ലഭിച്ച വരുമാനം മുഴുവൻ രാഹുലി​െൻറ പഠനത്തിനായി ചിലവാക്കിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഏപ്രിലിൽ അവസാന വർഷ പരീക്ഷക്കും ശേഷം രാഹുൽ ഗ്രാമത്തിലേക്ക്​ തിരിച്ചുപോയിരുന്നു. അവിടെവച്ച്​ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ബീഡ്​ ജില്ലയിലെ മജൽഗോവ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവച്ച്​ ആരോഗ്യനില വഷളായതോടെ എം.ജി.എം മെഡിക്കൽ കോളജിലേക്ക്​ മാറ്റി. വെൻറിലേറ്ററി​െൻറ സഹായത്തോടെയാണ്​ 26കാരൻ കഴിഞ്ഞിരുന്നത്​. രാഹുലി​െൻറ ചികിത്സക്ക്​ കൂടുതൽ പണം ആവശ്യമായതോടെ സുഹൃത്തുക്കൾ സമൂഹൃമാധ്യമങ്ങളിലൂടെ സഹായം അഭ്യർഥിച്ചിരുന്നു. ഇൗ കാമ്പയിൻ ശ്രദ്ധയിൽപ്പെട്ടതോടെ ആരോഗ്യവകുപ്പ്​ സഹായവും വാഗ്​ദാനം ചെയ്​തിരുന്നു.

സുഹൃത്തുക്കൾ വിഡിയോ കോൾ ചെയ്​തപ്പോൾ ഇ​േൻറൺഷിപ്പിന്​ പോകാൻ കഴിയാത്തതി​െൻറ വിഷമവും രാഹുൽ പങ്കുവെച്ചു. ആരോഗ്യവാനായി തിരിച്ചുവരുമെന്ന വിശ്വസിച്ചിരുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും നിരാശപ്പെടുത്തി ബുധനാഴ്​ച രാഹുൽ മരണത്തിന്​ കീഴടങ്ങുകയായിരുന്നു.

Tags:    
News Summary - Month after he became a doctor Youth dies of Covid-19 complications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.