ഗുവാഹത്തി: അസമിെല നാഗുൺ ജില്ലയിൽ 11കാരിെയ ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ച സംഭവത്തിൽ എട്ടു പ്രതികൾക്കെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരു മാസം പൂർത്തിയായപ്പോഴാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കുട്ടിയുടെ മരണമൊഴിയാണ് പ്രധാന തെളിവായി സ്വീകരിച്ചിരിക്കുന്നതെന്ന് െപാലീസ് പറഞ്ഞു.
അഞ്ചാം ക്ലാസ് വിദ്യാർഥിയായ കുട്ടിക്ക് സംഭവത്തിൽ 90 ശതമാനം പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. 21കാരനായ സാക്കിർ ഹുസൈൻ, മറ്റ് രണ്ട് പ്രായപൂർത്തിയാകാത്തവർ എന്നിവർക്കെതിരെയാണ് കുട്ടി മൊഴി നൽകിയിട്ടുള്ളത്. 11വയസുകാരായ രണ്ടുപേരാണ് പെൺകുട്ടിയുടെ ശരീരം വികൃതമാക്കുന്നതിനും തീകൊളുത്തുന്നതിനും സഹായിച്ചത്. മാർച്ച് 23 നായിരുന്നു സംഭവം.
ദിവസജോലിക്കാരായ രക്ഷിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് കുട്ടിയെ പ്രതികൾ ദ്രോഹിച്ചത്. സംഭവത്തിനു ശേഷം പ്രധാന പ്രതി നാടുവിട്ടുവെങ്കിലും ഗ്രാമവാസികളുടെ സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളെ നാടുവിടാൻ സഹായിച്ചവർക്കതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പ്രതികൾ ജുവനൈൽ ഹോമിലാണ്.
കേസിൽ റെക്കോർഡ് സമയം കൊണ്ട് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതായി പൊലീസ് അവകാശപ്പെട്ടു. ഫൊറൻസിക് റിപ്പോർട്ട് അടക്കം 43 രേഖകൾ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. 50 സാക്ഷികളുടെ പട്ടിയും സമർപ്പിച്ചിട്ടുെണ്ടന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.