ചെന്നൈ: തിരുനെൽവേലിക്കുസമീപം മനുഷ്യ തലയോട്ടിയും അസ്ഥികളുമായും നൃത്തംചെയ്ത പൂജാരിമാർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്. ജൂൺ ആറിന് വീരവനല്ലൂരിലെ സുടലൈമട സ്വാമി ക്ഷേത്രത്തിലെ കൊടൈ ഉത്സവത്തിനിടെ ‘സമക്കോട്ടൈ വേട്ടൈ’ എന്ന ചടങ്ങിന്റെ ഭാഗമായായിരുന്നു നൃത്തം.
പൂജാരിമാർ ശ്മശാനത്തിലെ തലയോട്ടിയും അസ്ഥികളും ശേഖരിച്ച് ക്ഷേത്രത്തിലെത്തി ആയുധങ്ങളേന്തി നൃത്തംചെയ്ത് വഴിപാട് നടത്തുന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് വിവാദമായത്. ആചാരങ്ങൾ നിയമവിരുദ്ധമാണെന്ന് തിരുനെൽവേലി പൊലീസ് അറിയിച്ചു.
ഭാരതീയ ന്യായ സംഹിത 2023ലെ സെക്ഷൻ 270 (പൊതുശല്യം), ബി.എൻ.എസ് 272 (അണുബാധ പടർത്താൻ സാധ്യതയുള്ള മാരകമായ പ്രവൃത്തി), ബി.എൻ.എസ് 301(ശ്മശാന സ്ഥലങ്ങളിൽ അതിക്രമിച്ചു കടക്കൽ), തമിഴ്‌നാട് സ്വത്ത് (നാശനഷ്ടം തടയൽ) നിയമത്തിലെ സെക്ഷൻ 3 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.