Posted On
date_range Updated On
date_range യു.പിയിൽ കോവിഡ് 19 സംശയിക്കുന്നവരുടെ സാമ്പിളുകളുമായി കുരങ്ങൻമാർ കടന്നു; ആശങ്ക
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റ് മെഡിക്കൽ കോളജിൽ കോവിഡ് 19 സംശയിക്കുന്നവരുടെ സാമ്പിളുകളുമായി കുരങ്ങൻമാർ കടന്നു. ടെസ്റ്റിനായി മൂന്ന് പേരിൽ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് കുരങ്ങൻമാർ തട്ടിയെടുത്തത്. സാമ്പിളുകൾ ലാബ് ടെക്നിഷ്യൻ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടെ ഇയാളെ ആക്രമിച്ചാണ്തട്ടിയെടുത്തത്.
ഡോക്ടർമാർ വീണ്ടും സാമ്പിളെടുത്ത് പ്രശ്നം പരിഹരിച്ചു. അതേസമയം, കുരങ്ങൻമാരുടെ കൈവശം സാമ്പിളുകൾ ഇപ്പോഴുമുള്ളത് ആശങ്കയാവുന്നുണ്ട്. ഇതിന് മുമ്പും സമാനമായ സംഭവങ്ങൾ ആശുപത്രിയിലുണ്ടായിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
അതേസമയം, ഇതിെൻറ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മീററ്റ് ജില്ലാ ഒാഫീസർ അനിൽ ദിൻങ്കാര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.