ജീവനാണ്​ പ്രാധാന്യം; സ്​കാർഫ്​ മുഖാവരണമാക്കിയ കുരങ്ങന്​​ കൈയടി 

ന്യൂഡൽഹി: കോവിഡ്​ ഭീതിയിൽ മനുഷ്യർ​ മാത്രം  മാസ്​ക്​ ധരിച്ചുനടന്നാൽ മതിയോ. കുരങ്ങനും മാസ്​ക്​ ധരിക്കാൻ അറിയാമെന്നാണ്​ ഒരു വിഡിയോ കാണിച്ചുതരുന്നത്​. വഴിയരികിൽ കൂട്ടം കൂടിയിരിക്കുന്ന കുരങ്ങൻമാരിൽ ഒരാൾ നിലത്തുകിടന്ന തുണിയെടുത്ത്​ മുഖം മറച്ചുനടക്കുന്ന വിഡിയോയാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. 

നിലത്തുകിടന്ന തുണികഷ്​ണം എടുത്ത്​ തലയും മുഖവും മൂടി നടക്കുന്ന കുരങ്ങൻെറ വിഡ​ിയോ ഇന്ത്യൻ ഫോറസ്​റ്റ്​ സർവിസസ്​ ഓഫിസർ സുഷാന്ത നന്ദയാണ്​ ട്വിറ്ററിൽ പങ്കുവെച്ചത്​. ‘തലയിൽ കെട്ടുന്ന സ്​കാർഫ്​ മുഖാരണമായി ഉപയോഗിക്കുന്നു’ എന്ന ക്യാപ്​ഷനോടെയാണ്​ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​. വിഡിയോ ഇതിനോടകം നിരവധിപേർ കാണുകയും പങ്കുവെക്കുകയും ചെയ്​തു. 

മാസ്​ക്​ ധരിക്കാത്തവർക്കെതിരെ പൊലീസ്​ കർശന നടപടി സ്വീകരിക്കാൻ തുടങിയതോടെ അദ്ദേഹവും നിയമം പാലിക്കാൻ ശ്രമിക്കുന്നുവെന്നാണ്​ വിഡിയോ ഷെയർ ചെയ്​ത ഒരാളുടെ കുറിപ്പ്​. കോവിഡ്​ വ്യാപനം രൂക്ഷമായതോടെ പൊതുസ്​ഥലങ്ങളിലും പുറത്തിറങ്ങു​േമ്പാഴും സർക്കാർ മാസ്​ക്​ നിർബന്ധമാക്കിയിരുന്നു. മാസ്​ക്​ ധരിക്കാ​ത്തവർക്കെതിരെ പിഴയും ശിക്ഷ നടപടികളും സ്വീകരിക്കാൻ തുടങ്ങി​യതോടെ എല്ലാവരും മാസ്​ക്​ ജീവിതത്തിൻെറ ഭാഗമാക്കാൻ തുടങ്ങിയിരിക്കുകയാണ്​. 

Tags:    
News Summary - Monkey Wearing A Face Mask -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.