മോണിക്ക ഗുര്‍ദെയുടെ കൊലപാതകം: പഞ്ചാബ് സ്വദേശി അറസ്റ്റില്‍

ബംഗളൂരു: സുഗന്ധദ്രവ്യ വിദഗ്ധ മോണിക്ക ഗുര്‍ദെ കൊല്ലപ്പെട്ട കേസില്‍ പഞ്ചാബ് സ്വദേശിയെ ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തു. മോണിക്കയുടെ ഫ്ളാറ്റിന്‍െറ സുരക്ഷാ ജീവനക്കാരനായ രാജ്കുമാര്‍ സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്.

ബംഗളൂരു, ഗോവ പൊലീസുകാര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ നഗരത്തിലെ കോട്ടന്‍പേട്ടിലുള്ള ഹോട്ടലില്‍നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്.

ഗോവയിലെ പനജിക്ക് സമീപം വാടക്ക് താമസിക്കുന്ന ഫ്ളാറ്റിലാണ് ബുധനാഴ്ച വിവസ്ത്രയായ നിലയില്‍ മോണിക്കയുടെ മൃതദേഹം കണ്ടത്തെിയത്. കൈയും കാലും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മോഷണവും നടന്നിട്ടുണ്ട്. ഫ്ളാറ്റില്‍നിന്ന് ഇവരുടെ എ.ടി.എം കാര്‍ഡ് നഷ്ടപ്പെട്ടിരുന്നു.

കൊല നടന്ന ദിവസം ഫ്ളാറ്റിന് സമീപത്തെ എ.ടി.എമ്മില്‍നിന്ന് മോണിക്കയുടെ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായി അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു.

തൊട്ടടുത്ത ദിവസം ബംഗളൂരുവിലെ ബസവനഗുടിയിലെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘത്തെ ബംഗളൂരുവിലേക്ക് അയച്ചത്.

രണ്ട് എം.ടി.എം കൗണ്ടറുകളില്‍നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്. പണത്തിനുവേണ്ടിയാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

 

 

 

 

 

 

Tags:    
News Summary - Monika Ghurde

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.