ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ പ്രത്യേക പി.എം.എൽ.എ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം) കോടതികൾ സ്ഥാപിക്കാനുള്ള വിജ്ഞാപനത്തോടെ കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലെ വിചാരണ ത്വരിതപ്പെടുത്താൻ കഴിയുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അഭിപ്രായപ്പെട്ടു. തെലങ്കാനയിൽ, വിശാഖപട്ടണത്തിന് രണ്ടെണ്ണം ഉൾപ്പെടെ ആകെ 16 പ്രത്യേക കോടതികൾ തുടങ്ങാനാണ് വിജ്ഞാപനം വന്നത്.
രാജസ്ഥാനിൽ, ഇത്തരം കോടതികളുടെ എണ്ണം ഒന്നിൽനിന്ന് അഞ്ചാക്കി. ഗോവയിൽ, രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിൽ വിചാരണ ആരംഭിക്കാനായി വടക്കൻ ഗോവയിൽ ഒരു പ്രത്യേക കോടതി വരുന്നതോടെ സംസ്ഥാനത്ത് രണ്ട് കോടതികളാകും. മറ്റ് സംസ്ഥാനങ്ങളിലും വിചാരണ നടപടികളിൽ കാലതാമസം ഒഴിവാക്കാൻ ഇത്തരം ഇടപെടൽ ഉണ്ടാകണമെന്ന് കോടതികളെ അറിയിച്ചിട്ടുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.