കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഡി.കെ. ശിവകുമാറിന് ഡൽഹി കോടതി സമൻസ്

ന്യൂഡൽഹി: 2018ലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് ഡൽഹി കോടതിയുടെ സമൻസ് അയച്ചു. ശിവകുമാറിനോട് ബുധനാഴ്ച ഹാജരാകാൻ പ്രത്യേക ജഡ്ജി വികാസ് ദുൽ നിർദേശിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിതേഷ് റാണ മുഖേന ഇ.ഡി സമർപ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് കോടതി ഉത്തരവ്.

കോൺഗ്രസിന്റെ കർണാടക ഘടകം പ്രസിഡന്റായ ശിവകുമാറിനെ 2019 സെപ്റ്റംബർ മൂന്നിനാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. ഒക്ടോബർ 23ന് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചു. നികുതി വെട്ടിപ്പ്, കോടികളുടെ ഹവാല ഇടപാടുകൾ എന്നീ കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.  

Tags:    
News Summary - Money laundering case: DK Sivakumar summoned by Delhi court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.