വസതിയിൽ നോട്ടുകൂമ്പാരം: ജസ്റ്റിസ് വർമക്കെതിരായ അന്വേഷണ റിപ്പോർട്ട് സ്പീക്കർക്ക് സമർപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ നി​ന്ന് നോ​ട്ടു​കൂ​മ്പാ​രം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് യ​ശ്വ​ന്ത് വ​ർ​മ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ സ​മി​തി റി​പ്പോ​ർ​ട്ട് ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​ക്ക് സ​മ​ർ​പ്പി​ച്ചു. ജ​ഡ്ജി​മാ​രു​ടെ (അ​ന്വേ​ഷ​ണ) നി​യ​മം 1968ലെ ​വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് ജൂ​ലൈ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്റി​ന്റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ഇ​രു​സ​ഭ​ക​ളി​ലും വെ​ക്കും.

ജ​സ്റ്റി​സ് വ​ർ​മ​യെ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ 200ല​ധി​കം എം.​പി​മാ​ർ ഒ​പ്പി​ട്ട പ്ര​മേ​യ നോ​ട്ടീ​സ് സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ്പീ​ക്ക​ർ മൂ​ന്നം​ഗ അ​ന്വേ​ഷ​ണ സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്. സു​പ്രീം​കോ​ട​തി-​ഹൈ​കോ​ട​തി ജ​ഡ്ജി​മാ​രെ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റെ​യും പു​റ​ത്താ​ക്കാ​ൻ പാ​ർ​ല​മെ​ന്റി​ന് മാ​ത്ര​മാ​ണ് അ​ധി​കാ​ര​മു​ള്ള​ത്.

സ​മി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നി​രി​ക്കെ, ക​ഴി​ഞ്ഞ മാ​സം ജ​സ്റ്റി​സ് വ​ർ​മ രാ​ഷ്ട്ര​പ​തി​ക്ക് രാ​ജി സ​മ​ർ​പ്പി​ക്കു​ക​യു​ണ്ടാ​യി. ഇ​തോ​ടെ പാ​ർ​ല​മെ​ന്റി​ന്റെ തു​ട​ർ ന​ട​പ​ടി​ക​ളി​ൽ നി​ന്നും ജ​സ്റ്റി​സ് വ​ർ​മ ഒ​ഴി​വാ​കു​ക​യും മു​ൻ ജ​ഡ്ജി എ​ന്ന നി​ല​യി​ലു​ള്ള എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും അ​ർ​ഹ​നാ​കു​ക​യും ചെ​യ്യും. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ഡ​ൽ​ഹി​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സ്റ്റോ​ർ റൂ​മി​ൽ നി​ന്ന് വ​ൻ​തോ​തി​ൽ ക​ത്തി​ന​ശി​ച്ച നി​ല​യി​ലു​ള്ള നോ​ട്ടു​കൂ​മ്പാ​രം ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ​ത്.

ഡ​ൽ​ഹി ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ ചു​മ​ത​ല​ക​ളൊ​ന്നും ഏ​ൽ​പി​ക്കാ​തെ, മാ​തൃ കോ​ട​തി​യാ​യ അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി​യി​ലേ​ക്ക് തി​രി​കെ അ​യ​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Cash hoarding at residence: Investigation report against Justice Verma submitted to Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.