കശ്മീർ ഫയൽസിൽ നിന്നുള്ള ലാഭം കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേമത്തിനായി ചെലവഴിക്കണമെന്ന് കെജ്രിവാൾ

ന്യൂഡൽഹി: 'ദ കശ്മീർ ഫയൽസ്' സിനിമയിൽ നിന്നും ലഭിച്ച പണം കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേമത്തിനായി ചെലവഴിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സിനിമയെ കുറിച്ചുള്ള കെജ്രിവാളിന്റെ പ്രസ്താവനയിൽ വിമർശനം ഉയരുന്നതിനിടെയാണ് ഡൽഹി മുഖ്യമന്ത്രി വീണ്ടും കശ്മീർ ഫയൽസ് അണിയറപ്രവർത്തകർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സിനിമ യൂട്യൂബിൽ അപ്ലോഡ് ചെയ്യണമെന്ന ആവശ്യം കെജ്രിവാൾ വീണ്ടും ആവർത്തിച്ചു.

കഴിഞ്ഞ എട്ട് വർഷം അധികാരത്തിലിരുന്നിട്ടും ഒരു കശ്മീരി പണ്ഡിറ്റ് കുടുംബ​ത്തെ പോലും താഴ്വരയിലേക്ക് തിരിച്ചെത്തിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ബി.ജെ.പി പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി. നേരത്തെ കശ്മീർ ഫയൽസിന് നികുതിയിളവ് നൽകണമെന്ന ബി.ജെ.പിയുടെ ആവശ്യം കെജ്രിവാൾ നിരാകരിച്ചിരുന്നു.

നികുതിയിളവിന് പകരം സിനിമ യുട്യൂബിൽ അപ്ലോഡ് ചെയ്യുകയാണെങ്കിൽ എല്ലാവർക്കും കാണാൻ സാധിക്കുമെന്നായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന. ഇതിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്തെത്തുകയും ചെയ്തിരുന്നു.

Tags:    
News Summary - Money Earned From 'The Kashmir Files' Should Be Spent On Welfare Of Kashmiri Pandits: Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.