ചെന്നൈ: മനസ്സകങ്ങളിൽ വെറുപ്പും ഭീതിയും വിതക്കാൻ ഭരണാധികാരികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന കാലത്ത് സ്നേഹവും സാേഹാദര്യവും വിജയിച്ച തെരഞ്ഞെടുപ്പ് കഥ പറയുകയ ാണ് ഒരു തമിഴക ഗ്രാമം. മതദ്വേഷം കത്തിച്ച് വോട്ടാക്കിമാറ്റാൻ വർഗീയകക്ഷികൾ ഒരുെമ ്പട്ടിറങ്ങുന്ന വേളയിൽ, ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തിൽ മുസ്ലിം യുവാവ് പഞ്ചായത്ത് പ്രസ ിഡൻറായത് ദേശീയതലത്തിൽതന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.
തമിഴ്നാട്ടിലെ പുത ുക്കോട്ട ജില്ലയിലെ കീരമംഗലം സെറിയലൂർഇനം ഗ്രാമപഞ്ചായത്തിൽ മുഹമ്മദ് സിയാവുദ്ദീൻ എന്ന 45കാരനാണ് ഗ്രാമത്തലവനായത്. മൊത്തം പോൾ ചെയ്ത 1360 വോട്ടിൽ 554 വോട്ടുകൾ സിയാവുദ്ദീൻ നേടി. 60 മുസ്ലിംകൾ മാത്രമുള്ള ഗ്രാമത്തിൽ തൊട്ടടുത്ത സ്ഥാനാർഥി ശങ്കറിനെക്കാൾ 17 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഇേദ്ദഹം വിജയിച്ചത്. ‘‘പൗരത്വ ഭേദഗതി നിയമം പാസാക്കി കേന്ദ്ര സർക്കാർ രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്ന കാലത്ത് ഞങ്ങളുടെ ഗ്രാമത്തിലെ ഹിന്ദുക്കൾ ഒരു മുസ്ലിമിനെ പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുത്ത് െഎക്യവും മതേതരത്വവും ഊട്ടിയുറപ്പിക്കുകയാണ്’’ -ഗ്രാമവാസിയായ എസ്.വി. കാമരാജ് പറഞ്ഞു.
തമിഴ്നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറിനെ വോട്ടർമാർ നേരിട്ടാണ് തെരഞ്ഞെടുത്തത്. സെറിയലൂർഇനം ഗ്രാമത്തിൽ മുത്തരായർ, വെള്ളാളർ സമുദായങ്ങളും പട്ടികജാതി വിഭാഗങ്ങളുമാണ് കൂടുതൽ. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം 10 ലക്ഷത്തിന് ലേലംചെയ്യാനുള്ള ഗ്രാമമുഖ്യരുടെ നീക്കം കലക്ടർ തടഞ്ഞിരുന്നു. അഞ്ചു സ്ഥാനാർഥികളാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് ജനവിധി തേടിയത്. 10 വർഷത്തോളം ഗൾഫിൽ ജോലി ചെയ്ത് എത്തിയ സിയാവുദ്ദീൻ യുവജന വികസന സമിതി രൂപവത്കരിച്ച് സാമൂഹിക പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു.
ഗജ ചുഴലിക്കാറ്റിനെ തുടർന്ന് ഇവർ നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങൾ ഗ്രാമീണർക്ക് മറക്കാനാവില്ല. 15ലധികം വീടുകൾ നിർമിച്ചുനൽകി. ‘‘ആ ദുരിതകാലത്ത് ഓേരാ വീട്ടുകാർക്കും എന്താണ് ആവശ്യമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതെല്ലാം എത്തിച്ചുനൽകി. ഞങ്ങളെ സഹായിക്കുംമുമ്പ് ഹിന്ദുവാണോ മുസ്ലിമാേണാ എന്നൊന്നും സിയാവുദ്ദീൻ നോക്കിയില്ല. മതത്തിനതീതമായ സ്നേഹമാണ് ഞങ്ങൾക്കുള്ളത്.
രാജ്യത്തിന് മുഴുവൻ മാതൃകയാകട്ടെ ഞങ്ങളുടെ ഗ്രാമം’’ -കമാരാജ് പറയുന്നു. ജാതി-മത വേർതിരിവ് നോക്കാതെയാണ് ഹിന്ദു സഹോദരങ്ങൾ തന്നെ ജയിപ്പിച്ചതെന്നും സ്വാശ്രയ സംഘങ്ങളുണ്ടാക്കി വനിതകളുടെ സാമ്പത്തിക ഉന്നമനത്തിന് ശ്രമിക്കുകയാണ് ആദ്യ ദൗത്യമെന്നും സിയാവുദ്ദീൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.