മോദിയുടെ രാഷ്ട്രീയ ചരിത്രം ഹിന്ദു മുസ്ലിം വിഭാ​ഗീയതയെ അടിസ്ഥാനമാക്കിയുള്ളത് - ദി​ഗ്വിജയ് സിങ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ചരിത്രം ഹിന്ദു മുസ്ലിം വിഭാ​ഗീയതയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദി​ഗ്വിജയ് സിങ്. വിഭാ​ഗീയതയിൽ നിന്ന് ആരാണ് നേട്ടമുണ്ടാക്കുന്നതെന്ന് മോദി ആത്മഅന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ സംബന്ധിച്ച് സുപ്രീം കോടതി വിധിയിൽ താൻ ആതൃപ്തനാണെന്നും സിങ് പറഞ്ഞു.

'മോദി ജിയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ അത് ഹിന്ദു-മുസ്ലിം തർക്കത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആർക്കാണ് ഇതിൻ്റെ നേട്ടം, ആർക്കാണ് ഇതിൻ്റെ ഗുണം എന്നതിനെക്കുറിച്ച് നരേന്ദ്ര മോദി ആത്മാന്വേഷണം നടത്തിയാൽ നന്നായിരിക്കും. യഥാർത്ഥ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ എവിടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്? ​വികസന സൂചിക പരിശോധിച്ചാൽ ആദ്യ പത്തിൽ പോലും ​ഗുജറാത്ത് ഉൾപ്പെട്ടിട്ടില്ല. 2014ലെ തെരഞ്ഞെടുപ്പിൽ 272 സീറ്റഅ നേടുമെന്ന് ബി.ജെ.പി പറഞ്ഞിരുന്നു. അവർക്ക് 284 സീറ്റ് ലഭിച്ചു. 2019ൽ മൂന്നൂറ് സീീറ്റ് നേടുമെന്ന് പറഞ്ഞിടത്ത് 302 സീറ്റ് നേടി. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ ഇ.വി.എമ്മുകൾക്ക് പങ്കുണ്ട്,' സിങ് പറഞ്ഞു.

ബി.ജെ.പി സിറ്റിങ് എം.പി റോഡ്മൽ ന​ഗറിനെതിരെയാണ് സിങ് ഇക്കുറി മത്സരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടമായ രാജ്ഗഢിൽ മെയ് ഏഴിന് വോട്ടെടുപ്പ് നടക്കും.

Tags:    
News Summary - Modi's political history is based on Hindu-Muslim divide - Digvijay Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.