പി.എം - കെയേഴ്സിലേക്ക് കാൽ ലക്ഷം നൽകി മോദിയുടെ അമ്മ

അഹമ്മദാബാദ്: കോവിഡ് 19 വ്യാപനത്തിനെതിരായ പോരാട്ടത്തിന് ഫണ്ട് ശേഖരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപവത്ക രിച്ച പി.എം- കെയേഴ്സിന് പിന്തുണ പ്രഖ്യാപിച്ച് ഹീരാബെൻ മോദി. ത​​െൻറ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് 25000 രൂപ പി.എം- ക െയേഴ്സ് ഫണ്ടിലേക്ക് മോദിയുടെ അമ്മയും 95 കാരിയുമായ ഹീരാബെൻ സംഭാവന ചെയ്തു. ഗാന്ധിനഗറിലാണ് ഹീരാബെൻ താമസിക്കുന്നത്.

കോവിഡ് 19 വ്യാപിക്കുന്നത് തടയാൻ സാമൂഹിക സമ്പർക്കം കുറക്കുന്നതിന് മോദി പ്രഖ്യാപിച്ച ജനത കർഫ്യു ദിനത്തിൽ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ പ്ലേറ്റിൽ കൊട്ടുന്ന ഹീരാബെന്നി​​െൻറ വിഡിയോ പുറത്തു വന്നിരുന്നു.

കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യം അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് വേണ്ടിയാണ് മോദി പ്രൈം മിനിസ്റ്റർ - സിറ്റിസൺ അസിസ്റ്റൻറ്​ ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് അഥവാ പി.എം- കെയേഴ്സ് എന്ന ചാരിറ്റബിൾ ഫണ്ട് രൂപവത്കരിച്ചത്. വൻ വ്യവസായികളിൽ നിന്നടക്കം കോടികളാണ് ഇതിലേക്ക് ഒഴുകുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉള്ളപ്പോൾ പുതിയ ഫണ്ട് ശേഖരണം എന്തിനാണെന്ന ചോദ്യവും രാജ്യത്ത് ഉയരുന്നുണ്ട്.

ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമയും പി.എം -കെയേഴ്സിലേക്ക് സംഭാവന നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ എത്ര തുകയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

Tags:    
News Summary - Modi's mother donates Rs 25,000 from personal savings to PM's Covid-19 relief fund-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.