കോവിഡ് -19​: മോദി ബംഗ്ലാദേശ്​ സന്ദർശനം ഒ​ഴിവാക്കിയേക്കും

ന്യൂഡൽഹി: രാജ്യത്ത്​ കൊറോണ വൈറസ്​ ബാധ പടരുന്ന സാഹചര്യത്തിൽ ബംഗ്ലാദേശ്​ സന്ദർശനം ഒഴിവാക്കാനൊരുങ്ങി പ്രധാ നമന്ത്രി നരേന്ദ്രമോദി. ബംഗ്ലാദേശ്​ സ്ഥാപകൻ ശെയ്​ഖ്​ മുജീബുർ റഹ്​മാ​​െൻറ 100ാമത്​ ജന്മവാർഷികാഘോഷത്തിൽ പ​ങ്ക െടുക്കുന്നതിന്​ നരേന്ദ്രമോദിയെ ക്ഷണിച്ചിരുന്നു. മാർച്ച്​ 17 ന്​ ധാക്കയിലെ നാഷനൽ പരേഡ്​ ഗ്രൗണ്ടിലാണ്​ ഉദ്​ഘാടനചടങ്ങുകൾ നടക്കുക. ഒരു വർഷം നീണ്ടു നിൽക്കുന്ന ‘മുജീബ്​ ഇയർ’ ആഘോഷ പരിപാടികൾക്കാണ്​ ധാക്കയിൽ തുടക്കമാവുക.

ബംഗ്ലാദേശിലും മൂന്ന്​ പേർക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചിട്ടുണ്ട്​. ഇറ്റലിയിൽ നിന്നെത്തിയവർക്കാണ്​ വൈറസ്​ ബാധയുണ്ടായിരിക്കുന്നത്​. ഈ സാഹചര്യത്തൽ ‘മുജീബ്​ ഇയർ’ ഉദ്​ഘാടന ചടങ്ങ്​ മാറ്റിവെക്കുമോ എന്ന കാര്യം വ്യക്തമല്ല.

ഇന്ത്യയിൽ 41പേർക്കാണ്​ കോവിഡ്​ 19 ബാധ സ്ഥിരീകരിച്ചത്​. വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവരെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയ ശേഷമാണ്​ പുറത്തുവിടുന്നത്​.

Tags:    
News Summary - Modi's Dhaka visit unlikely as coronavirus threat looms large - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.