‘ടൈം’ പേഴ്സണ്‍ ഓഫ് ദ ഇയര്‍; നരേന്ദ്ര മോദി മുന്നില്‍

ന്യൂയോര്‍ക്: ‘ടൈം’ മാഗ സിന്‍െറ  ‘പേഴ്സണ്‍ ഓഫ് ദ ഇയര്‍’  ഓണ്‍ലൈന്‍  അഭിപ്രായവോട്ടെടുപ്പില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ്  ഡോണള്‍ഡ് ട്രംപ്, യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍  പുടിന്‍ എന്നിവരേക്കാള്‍ പ്രധാനമന്ത്രി നരേന്ദ്ര  മോദി മുന്നില്‍. 21 ശതമാനം വോട്ടോടെയാണ് മോദി മുന്നിലത്തെിയത്. ഒക്ടോബര്‍ 16ന് ഗോവ ബ്രിക്സ് ഉച്ചകോടിയില്‍ ‘പാകിസ്താന്‍ ഭീകരതയുടെ  മടിത്തട്ടാണെന്ന’ മോദിയുടെ പരാമര്‍ശം  ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

ഓരോ വര്‍ഷവും വാര്‍ത്തകളെയും ലോകത്തെയും കൂടുതല്‍ സ്വാധീനിച്ച വ്യക്തികളെയാണ്  അമേരിക്കയിലെ ‘ടൈം’ മാഗസിന്‍ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലായിരുന്നു ‘പേഴ്സണ്‍ ഓഫ് ദ ഇയര്‍’ .    രാഷ്ട്ര തലവന്മാര്‍, നേതാക്കള്‍, ബഹിരാകാശ യാത്രികര്‍,  പ്രതിഷേധ സമരക്കാര്‍, സംഗീതജ്ഞര്‍  തുടങ്ങി പോയവര്‍ഷം ലോകത്തെ എറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികളെ വായനക്കാരുടെ അഭിപ്രായത്തിലൂടെ തെരഞ്ഞെടുക്കുന്നത്  

ഏറ്റവും മികച്ചതാവുമെന്നാണ് ടൈം പത്രാധിപന്മാര്‍ കണക്കാക്കുന്നത്. ഒബാമക്ക് ഏഴു ശതമാനവും പുട്ടിനും ട്രംപിനും  ആറുശതമാനം വീതവുമാണ്  അനുകൂല വോട്ട്. വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് 10 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്. ഡിസംബര്‍ നാലിന് വോട്ടെടുപ്പ് അവസാനിക്കും.

News Summary - modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.