ബി.ജെ.പി പ്രവർത്തകർ വളഞ്ഞു; തണുപ്പിക്കാൻ 'മോദി സിന്ദാബാദ്' വിളിച്ച് പഞ്ചാബ് മന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ട രാഷ്ട്രീയ തർക്കം മുറുകുന്നതിനിടെ, പഞ്ചാബ് ഉപമുഖ്യമന്ത്രി ഒ.പി. സോനിയെ അമൃത്സറിലേക്കുള്ള യാത്രക്കിടയിൽ ബി.ജെ.പി പ്രവർത്തകർ തടയുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

തന്നെ വളഞ്ഞ ബി.ജെ.പി പ്രവർത്തകരെ പിന്തിരിപ്പിക്കാനായി കോൺഗ്രസിന്‍റെ ഉപമുഖ്യമന്ത്രി 'മോദി സിന്ദാബാദ്' എന്ന് ആവർത്തിച്ച് വിളിക്കുന്നതാണ് ദൃശ്യങ്ങളിൽ. റോഡിൽ മന്ത്രിയുടെ കാർ തടഞ്ഞ ബി.ജെ.പി പ്രവർത്തകർ ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ചു. പിന്നാലെയാണ് മന്ത്രി മോദി സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചത്. തുടർന്ന് പ്രവർത്തകർ അദ്ദേഹത്തെ പോകാൻ അനുവദിക്കുകയായിരുന്നു.

ഫിറോസ്പുരിലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് ഒരു മേൽപ്പാലത്തിൽ കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം തടഞ്ഞത്. 20 മിനിറ്റോളം മേൽപാലത്തിൽ കുടുങ്ങി കിടന്ന മോദി, പിന്നാലെ പരിപാടി റദ്ദാക്കി മടങ്ങിപോകുകയായിരുന്നു. വൻ സുരക്ഷ വീഴ്ചയാണുണ്ടായതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Tags:    
News Summary - "Modi Zindabad", Says Punjab Minister, Surrounded By BJP Workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.