സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത നായകരെ കുറിച്ച് ദൂരദർശനിൽ പരമ്പര, എല്ലാവരും കാണണമെന്ന് മോദി

ന്യൂഡൽഹി: ദൂരദർശനിൽ പുതുതായി തുടങ്ങിയ പരമ്പര എല്ലാവരും കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 'സ്വരാജ് : ഭാരത് കെ സ്വതന്ത്ര സൻഗ്രം കി സമഗ്ര ഗാഥ' എന്ന പരമ്പര സ്വാതന്ത്ര്യ സമരത്തിൽ പ​ങ്കെടുത്ത അറിയപ്പെടാതെപോയ ധീരൻമാരെകുറിച്ചുള്ളതാണ്.

'സ്വാതന്ത്ര്യ സമരത്തിൽ പ​ങ്കെടുത്ത പാടിപ്പുകഴ്ത്തപ്പെടാതെ പോയ ധീരൻമാരെ യുവജനതക്ക് പരിചയപ്പെടുത്തുന്ന ഏറ്റവും മികച്ച പ്രവർത്തനമാണിത്. നിങ്ങൾ ഇത് കാണാൻ സമയം കണ്ടെത്തണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. എന്നാൽ മാത്രമേ സ്വാതന്ത്ര്യത്തിന്റെ പിറയിലെ ഇൗ മഹാരഥൻമാരെ സംബന്ധിച്ച് രാജ്യത്ത് പുതിയ ഉണർവുണ്ടാകൂ'വെന്ന് മോദി പറഞ്ഞു.

എല്ലാ ഞായറാഴ്ചയും രാത്രി ഒമ്പതിന് സംപ്രേഷണം ചെയ്യുന്ന പരമ്പരക്ക് 75 എപ്പിസോഡുകളാണ് ഉള്ളത്. പരമ്പര മലയാളം ഉൾപ്പെടെ ഒമ്പത് ഭാഷകളിൽ പ്രേക്ഷകരിൽ എത്തും. 

Tags:    
News Summary - Modi urges to watch the DD serial on unsung heroes of the freedom struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.