നരേന്ദ്രമോദി വരാണസിയിൽ പത്രിക സമർപ്പിച്ചു

വാരാണസി: വാരാണസി ലോക്​സഭാ മണ്ഡലത്തിൽ നരേന്ദ്രമോദി നാമനിർദേശ പത്രിക സമർപ്പിച്ചു. റോഡ്​ ഷോയ്​ക്ക്​ ശേഷമാണ ്​ മോദി പത്രികാ സമർപ്പണത്തിനെത്തിയത്​. വാരാണസി കലക്ട്രേറ്റിലാണ്​ മോദി പത്രിക സമർപ്പിച്ചത്​.

ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ, നേതാക്കളായ സുഷമ സ്വരാജ്​, യോഗി ആദിത്യനാഥ്​, രാജ്​നാഥ്​ സിങ്​, ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാർ, ശിരോമണി അകാലിദൾ അധ്യക്ഷൻ പ്രകാശ്​ സിങ്​ ബാദൽ, ശിവ സേന മാധാവി ഉദ്ധവ്​ താകറെ, ലോക്​ ജനശക്​തി പാർട്ടി നേതാവ്​ രാം വിലാസ്​ പസ്വാൻ, അനുപ്രിയ പ​ട്ടേൽ എന്നിവർ പത്രിക സമർപ്പണത്തിന്​ മോദിയെ അനുഗമിച്ചു​.

വ്യാഴാഴ്​ച മദൻ മോഹൻ മാളവ്യയു​െട പ്രതിമക്ക്​ മുന്നിൽ നിന്ന് തുടങ്ങി​ ഏഴ്​ കിലോമീറ്റർ ദൂരം മോദിയുടെ റോഡ്​ ഷോ വാരാണസിയിൽ ഉണ്ടായിരുന്നു. ഗംഗ ആരതിയോടുകൂടിയാണ്​ വ്യാഴാഴ്​ച​യിലെ റോഡ്​ ഷോ അവസാനിച്ചത്​.

Tags:    
News Summary - Modi Submited Nomination - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.