ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച ഇളവുകളുടെ പ്രഖ്യാപനം പലതും പുതിയ കുപ്പിയിലാക്കിയ പഴയ വീഞ്ഞ്. ഗര്‍ഭിണികള്‍ക്ക് 6,000 രൂപ പ്രഖ്യാപിച്ച പദ്ധതി നേരത്തേ മറ്റൊരു രൂപത്തില്‍ നടപ്പാക്കിവന്നതാണ്. 53 ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരമൊരു പദ്ധതി പ്രകാരം 4,000 രൂപ നല്‍കിയിരുന്നതായി പ്രധാനമന്ത്രിതന്നെ പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ട്. ഇന്ദിര ഗാന്ധി മാതൃത്വ സഹയോഗ് യോജന എന്ന ഈ പദ്ധതി യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് 2010ലാണ് നടപ്പാക്കിയത്. തുടക്കത്തില്‍ 4,000 രൂപയായിരുന്നത് പിന്നീട് 6,000 ആയി വര്‍ധിപ്പിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വേണ്ടത്ര പ്രയോജനകരമല്ലാത്തതിനാല്‍ റുപെ ഡെബിറ്റ് കാര്‍ഡുമായി സംയോജിപ്പിക്കാനുള്ള പദ്ധതി ആഴ്ചകള്‍ക്കുമുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചതാണ്.
പാവപ്പെട്ടവര്‍ക്കുള്ള ഭവന വായ്പയില്‍ പലിശയിളവ് നേരത്തേയുണ്ട്. അര്‍ഹതാഗണം പുനര്‍നിശ്ചയിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. നബാര്‍ഡ് 20,000 കോടി രൂപ പ്രാഥമിക, ജില്ല ബാങ്കുകള്‍ക്ക് നല്‍കാനുള്ള തീരുമാനവും ധനമന്ത്രി വെളിപ്പെടുത്തിയതാണ്. റാബി വിളക്ക് വായ്പയെടുത്ത കര്‍ഷകരുടെ വായ്പാ തിരിച്ചടവ് രണ്ടു മാസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ഫലത്തില്‍ രണ്ടു മാസത്തേക്ക് പലിശ ഈടാക്കാനാവില്ല. റാബി സീസണിലേക്ക് വിളവായ്പയെടുത്ത കര്‍ഷകര്‍ക്ക് 60 ദിവസത്തെ പലിശയൊഴിവ് നല്‍കുമെന്ന പ്രഖ്യാപനം പൊള്ളയായി മാറുന്നു. ചെറുകിട ബിസിനസുകാര്‍ക്കുള്ള ആദായനികുതി ഇളവ്, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപ പലിശ എന്നിവ നേടുന്നതാകട്ടെ ശ്രമകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.