പാത്രം കൊട്ടിയപ്പോഴും ദീപം തെളിയിച്ചപ്പോഴും വെളിപ്പെട്ടത്​ ഇന്ത്യയുടെ ഐക്യമെന്ന്​ മോദി

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡിനിടെ പാത്രം കൊട്ടിയപ്പോഴും ദീപം തെളിയിച്ചപ്പോഴും ഇന്ത്യയുടെ ഐക്യമാണ്​ വെളിപ്പെട്ടതെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​േമ്പാഴാണ്​ പ്രധാനമന്ത്രിയുടെ പരാമർശം. കോവിഡ്​ പ്രതിരോധത്തിന്‍റെ ആദ്യപടി ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയായിരുന്നു. അതിന്‍റെ ഭാഗമായാണ്​ ദീപം തെളിയിക്കാനും പാത്രം കൊട്ടാനും ആവശ്യപ്പെട്ടത്​. എന്നാൽ, ചില ആളുകൾ ഇതിനെ ചോദ്യം ചെയ്​തു. ഇത്​ രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കുമോയെന്നതായിരുന്നു അവരുടെ ചോദ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

2020 മാർച്ച്​ 22ന്​ ജനത കർഫ്യുവിന്‍റെ ഭാഗമായാണ്​ പ്രധാനമന്ത്രി പാത്രം കൊട്ടാൻ ആവശ്യപ്പെട്ടത്​. തുടർന്ന്​ ഏപ്രിൽ അഞ്ചിന്​ ദീപം തെളിയിക്കാനും അഭ്യർഥിച്ചു. ഇതിനെതിരെ വലിയ പ്രതികരണങ്ങളാണ്​ ഉണ്ടായത്​. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി. ട്രോളുകളിലും പ്രധാനമന്ത്രിയുടെ ആഹ്വാനം നിറഞ്ഞു നിന്നിരുന്നു.

100 കോടി ഡോസ്​ വാക്​സിൻ വിതരണം ചെയ്​തതിന്​ പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്​ത്​ നടത്തിയ പ്രസംഗത്തിലാണ്​ പ്രധാനമന്ത്രിയുടെ പരാമർശം. 100 കോടി ഡോസ്​ വാക്​സിനെന്നത്​ വെറുമൊരു സംഖ്യയല്ല. ചരിത്രത്തിലെ പുതിയ അധ്യായമാണെന്നും മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയിലെ ഓരോ പൗരനും അവകാശപ്പെട്ടതാണ്​ ഈ വിജയം. നേട്ടത്തിന്​ ഇന്ത്യയിലെ എല്ലാ പൗരൻമാരേയും അഭിനന്ദിക്കുകയാണ്​. ഇന്ത്യയെ കോവിഡ്​ സുരക്ഷിത ഇടമായി ഇപ്പോൾ ലോകം കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാവർക്കുമൊപ്പം എല്ലാവരുടേയും വികസനമെന്ന മുദ്രവാക്യത്തിന്‍റെ ഉത്തമ ഉദാഹരണമാണ്​ ഇന്ത്യയുടെ വാക്​സിനേഷൻ കാമ്പയിൻ. വാക്​സിനേഷൻ ​പദ്ധതിയിൽ വി.ഐ.പി സംസ്​കാരം ഒഴിവാക്കാൻ സാധിച്ചു. എല്ലാവരേയും ഒരു പോലെ പരിഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശാസ്​ത്രത്തെ അടിസ്ഥാനമാക്കിയാണ്​ ഇന്ത്യയുടെ വാക്​സിനേഷൻ പുരോഗമിച്ചതെന്നും മോദി കൂട്ടിച്ചേർത്തു.

News Summary - Modi said that the unity of India was revealed when the vessel was lit and the lamp was light

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.