കൊറോണ: ചൈനക്ക് ഇന്ത്യയുടെ​ സഹായ വാഗ്​ദാനം

ന്യൂഡൽഹി: കൊറോണ വൈറസ്​ ബാധ തടയാൻ ചൈനക്ക്​ സഹായം വാഗ്​ദാനം ചെയ്​ത്​ ഇന്ത്യ. രോഗം തടയാൻ ഏതു വിധത്തിലുള്ള സഹാ യവും നൽകാമെന്ന്​ ഇന്ത്യ ചൈനയെ അറിയിച്ചു. സഹായം വാഗ്​ദാനം ചെയ്​ത്​ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്ങിന്​ കത്തയച്ചു. കൊറോണ ബാധിച്ച്​ മരിച്ചവർക്ക്​ പ്രധാനമന്ത്രി അനുശോചനമറിയിച്ചു.

കൊറോണ ഭീതിയിൽ കഴിയുന്ന ചൈനയിലെ ജനങ്ങളോടും പ്രസിഡൻറിനോടും ഇന്ത്യ ഐക്യദാർഢ്യം പ്രകടിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഔദ്യോഗിക കണക്കു പ്രകാരം കൊറോണ വൈറസ്​ ബാധിച്ച്​ 811 പേർക്ക്​ ചൈനയിൽ ജീവൻ നഷ്​ടമായിട്ടുണ്ട്​. ഇതുവരെ 37,198 പേർക്ക്​ കൊറോണ വൈറസ്​ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്​. 650 ഇന്ത്യക്കാരെ ചൈനയിലെ ഹുബെയ്​ പ്രവിശ്യയിൽ നിന്ന്​ തിരിച്ചെത്തിക്കാൻ സൗകര്യമൊരുക്കിയതിന്​ മോദി ഷി ജിൻപിങ്ങിന്​ നന്ദിയറിയിച്ചു.

Tags:    
News Summary - Modi offers India’s help to China to deal with corona virus outbreak -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.