ന്യൂഡൽഹി: എൻ.പി.ആർ (ദേശീയ ജനസംഖ്യാ പട്ടിക) നടപ്പാക്കിയവർ തന്നെ അതേക്കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കുകയാ ണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ.പി.ആറിനായി ബയോമെട്രിക് വിവരങ്ങൾ 2010ൽ ശേഖരിച്ചിട്ടുണ്ട്്. ഞങ്ങൾ വന്നത് 2014ലാണ്. ഞങ്ങളുടെ പക്കൽ എല്ലാ രേഖകളുമുണ്ട്. എന്തിനാണ് നിങ്ങൾ നുണ പറഞ്ഞ് ആളുകളെ വിഡ്ഢികളാക്കുന്നതെന്ന് പ്രതിപക്ഷത്തോട് മോദി ചോദിച്ചു.
എൻ.പി.ആറിലെ വിവാദ ചോദ്യാവലിയെ കുറിച്ചുള്ള വിമർശനത്തിന്, ഭരണ നിർവണത്തിൽ എപ്പോഴും മാറ്റമുണ്ടാകുമെന്ന് മോദി ന്യായീകരിച്ചു. ഏത് ജില്ലകളിൽ നിന്ന് ആരൊക്കെ നഗരങ്ങളിലേക്ക് കുടിയേറുന്നു എന്നത് പ്രധാനമാണ്. 2010ലെ എൻ.പി.ആർ രേഖകൾ തങ്ങളുടെ പക്കലുണ്ട്്. നിങ്ങളുണ്ടാക്കിയ സ്ഥിതിവിവരം 2015ൽ പദ്ധതിയിൽ നിന്ന് വിട്ടുപോയവരെ ചേർത്ത് ഞങ്ങൾ പുതുക്കി.
പാവങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുന്നതിനാണ് എൻ.പി.ആർ. നിങ്ങൾ കൊണ്ടുവന്ന എൻ.പി.ആറിനോട് ഇപ്പോൾ അയിത്തമാെയന്നും മോദി പറഞ്ഞു. ന്യൂനപക്ഷങ്ങളെ കുറിച്ച് ആവേശത്തോടെ പറയുന്നവർക്ക് അയൽപക്കത്തെ ന്യൂനപക്ഷങ്ങളുടെ വേദന മനസിലാകാത്തതെന്താണെന്ന് മോദി പരിഹാസത്തോടെ ചോദിച്ചു. മുമ്പ് നിശബ്ദരായിരുന്ന പ്രതിപക്ഷം ഇപ്പോൾ അക്രമാസക്തരാണെന്ന് പൗരത്വസമരത്തെ പരാമർശിച്ച് മോദി പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.