ന്യൂഡൽഹി: മത്സ്യബന്ധന മേഖലയിലെ സുസ്ഥിര വികസനം ലക്ഷ്യമാക്കി മത്സ്യ സമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകർക്ക് മാർഗനിർദേശങ്ങളും വിപണന സാധ്യതയും ഉറപ്പുവരുത്തുന്നതിനായി ഇ -ഗോപാല ആപ്പും പുറത്തിറക്കി.
ക്ഷീര കർഷകരുടെ നേരിട്ടുള്ള ഉപയോഗത്തിനായി ബ്രീഡ് ഇംപ്രൂവ്മെൻറ് വിപണന കേന്ദ്രവും ഇൻഫർമേഷൻ പോർട്ടലുമാണ് ഇ ഗോപാല ആപ്പ്.
മത്സ്യ സമ്പദ് യോജനയിലൂടെ മത്സ്യകർഷകർക്ക് നേട്ടമുണ്ടാകുമെന്നും നാലു വർഷത്തിനകം ഉൽപ്പാദനം ഇരട്ടിയാക്കുമെന്നും മത്സ്യമേഖലയെ ഉത്തേജിപ്പിക്കുമെന്നും മോദി പറഞ്ഞു. ക്ഷീര മേഖലയിലെ ധവള വിപ്ലവത്തിനും തേനീച്ച വളർത്തൽ മേഖലയിൽ മധുര വിപ്ലവത്തിനും വഴി തുറന്നതുേപാലെ ഇവയും വഴികാട്ടിയാകുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ആദ്യഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലാണ് ഇവ പുറത്തിറക്കുക. മത്സ്യ സമ്പദ് യോജനക്കായി ആത്മനിർഭർ ഭാരതിൽ ഉൾപ്പെടുത്തി അടുത്ത അഞ്ചുവർഷത്തേക്ക് 20,050 േകാടി രൂപയാണ് സർക്കാർ നീക്കിവെച്ചത്. 2025ഓടെ മത്സ്യ ഉൽപ്പാദനം 70ലക്ഷം ടൺ ആയി ഉയർത്തുക, കയറ്റുമതി ഒരുലക്ഷം കോടിയായി ഉയർത്തുക, തൊഴിലാളികളുടെ നഷ്ടം കുറക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.