അബദ്ധങ്ങൾ പറഞ്ഞ്​ മാധ്യമങ്ങൾക്ക്​ മസാല വാർത്തകൾ നൽകരുത്​: നേതാക്കളോട്​​ മോദി

ന്യൂഡൽഹി: മാധ്യമങ്ങൾക്ക്​ മുന്നിലും പൊതുവേദികളിലും അബദ്ധങ്ങൾ പറയുന്ന ബി.ജെ.പി നേതാക്കൾക്ക്​ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അബദ്ധങ്ങൾ വിളിച്ചു പറഞ്ഞ്​ മാധ്യമങ്ങൾക്ക്​ ‘മസാല’ വാർത്തകൾ നൽകരുതെന്ന്​ മോദി ബി.ജെ.പി എം.പിമാർക്കുള്ള വിഡിയോ കോൺഫറൻസിലൂടെ താക്കീത്​ ചെയ്​തു. ഡാര്‍വിന്‍ തിയറി, മഹാഭാരതകാല​​ത്തെ ഇൻറർനെറ്റ്​ തുടങ്ങി അടുത്തിടെ വിവാദങ്ങള്‍ക്കിടയാക്കിയ ബി.ജെ.പി നേതാക്കളുടെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോദിയുടെ  വിമര്‍ശനം. 

‘‘പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാന്‍ മിടുക്കുള്ള വലിയ സാമൂഹ്യ ശാസ്ത്രജ്ഞരും വിദഗ്ധരുമാണെന്ന ഭാവത്തില്‍ അബദ്ധങ്ങള്‍ പറയുകയും മാധ്യമങ്ങള്‍ക്കാവശ്യമായ മസാലകള്‍ നല്‍കുകയുമാണ് പലരും ചെയ്യുന്നത്. കാമറ മുന്നില്‍ കാണുന്ന നിമിഷം മുതൽ മിക്കവരും സംസാരിച്ചു തുടങ്ങുന്നു. പാതിവെന്ത കാര്യങ്ങള്‍ വിളിച്ചുപറയു​േമ്പാൾ അത്​ മാത്രം വാർത്തയാകും’^ മോദി പറഞ്ഞു.
മാധ്യമങ്ങൾക്ക്​ മുന്നിൽ വിടുവായത്തരം പറയു​േമ്പാൾ നേതാക്കളുടെ പ്രതിച്ഛായ മാത്രമല്ല, പാര്‍ട്ടിയുടെ പ്രതിച്ഛായയും നശിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്ന സംഭവങ്ങൾ നിസാരവത്​കരിച്ച ബി.ജെ.പി നേതാക്കളുടെ പ്രസ്​താവനകൾ വിവാദമായ സാഹചര്യത്തിലാണ് മോദിയുടെ മുന്നറിയിപ്പ്​. ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വലിയ പ്രശ്​നമാക്കേണ്ടതില്ലെന്നാണ്​ കേന്ദ്രസഹമന്ത്രി സന്തോഷ് ഗംഗ്വാർ മാധ്യമങ്ങളോടു പ്രതികരിച്ചത്​. 
ഏപ്രിലിൽ നടന്ന പാർട്ടി സമ്മേളനത്തിലും അനവസരങ്ങളിൽ മൗനമെന്ന കല പരിശീലിക്കണമെന്ന്​ മോദി നേതാക്കളോട്​ ആവശ്യപ്പെട്ടിരുന്നു. മൈക്ക്​ വ്യക്തിയെ സംസാരിക്കാൻ നിർബന്ധിപ്പിക്കുന്ന യന്ത്രമല്ലെന്നും മോദി പറഞ്ഞിരുന്നു. 

മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇൻറര്‍നെറ്റും കൃത്രിമോപഗ്രഹങ്ങളുപയോഗിച്ചുള്ള വിവരവിനിമയവും നിലവിലുണ്ടായിരുന്നെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബി​​​െൻറ പ്രസ്താവനയും ഡാര്‍വി​​​െൻറ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്നും കുരങ്ങുകളില്‍നിന്ന് മനുഷ്യന്‍ രൂപപ്പെട്ടതിന് സാക്ഷികളില്ലെന്നുമുള്ള കേന്ദ്രമന്ത്രി സത്യപാല്‍ സിങ്ങി​​​െൻറ  പ്രസ്താവനയും പരിഹാസത്തിനിടയാക്കിയിരുന്നു. 

Tags:    
News Summary - Modi Issues Gag Orders Again To Party Motormouths- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.