നരേന്ദ്ര മോദി മുസ്‍ലിംകളെ ഹിന്ദുക്കളാക്കാൻ ശ്രമിക്കുന്നില്ല; ഇന്ത്യ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യം -തിബറ്റൻ പ്രസിഡന്റ്

ഇന്ത്യയിലെ ചില സംഭവവികാസങ്ങളിൽ വിദേശത്ത് കഴിയുന്നവരിൽ ആശങ്കയുയരുന്നത് സ്വാഭാവികമാണെന്നും എന്നാൽ പ്രചരിക്കുന്ന കാര്യങ്ങളിൽ ഒട്ടും യാഥാർഥ്യമില്ലെന്നും ഒളിവിൽ കഴിയുന്ന തിബറ്റൻ പ്രസിഡന്റ് പെൻപ സെറിങ്. ആസ്​ട്രേലിയയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സെറിങ്. ​

''ഞങ്ങൾ ജീവിക്കുന്നത് ഇന്ത്യയി​ലാണ്. ഞാൻ ജനിച്ചത് ഇന്ത്യയിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്‍ലിംകളെ ഹിന്ദുക്കളാക്കി മാറ്റാൻ ശ്രമിക്കുന്നില്ല. ചില സാഹചര്യങ്ങൾ പർവതീകരിച്ച് കാണിച്ച് വളച്ചൊടിക്കുകയാണ് മാധ്യമങ്ങൾ. ലോകത്തിൽ വെച്ച് ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമാണ് ഇന്ത്യ. വൈവിധ്യമാർന്ന സംസ്കാരങ്ങൾക്കിടയിലും മതങ്ങൾക്കിടയിലും വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിലും സഹിഷ്ണുത പുലർത്തുന്ന രാജ്യമാണ് ഇന്ത്യ.​'' -സെറിങ് പറഞ്ഞു.

കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ എല്ലായിടത്തുമുണ്ടാകും. എണ്ണത്തിൽ കുറഞ്ഞ അവരെ വെച്ച് മുഴുവൻ സമുദായത്തെയും അളക്കാൻ ശ്രമിക്കരുത്. അത്തരം ആളുകൾ ഹിന്ദു മതത്തിലും ക്രിസ്ത്യൻ മതത്തിലുമുണ്ട്. സെറിങ് കൂട്ടിച്ചേർത്തു. പെൻപ സെറിങ്ങിന്റെ പ്രസംഗമടങ്ങിയ വിഡിയോ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

Tags:    
News Summary - Modi is not trying to change Muslims into Hindus says Tibet President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.