Posted On
date_range Updated On
date_range വ്യവസായികളുടെ 3.5 ലക്ഷം കോടി വായ്പ മോദി എഴുതിത്തള്ളി–രാഹുൽ
ചറാമ (ഛത്തിസ്ഗഢ്): രാജ്യത്തെ 15 വ്യവസായികളുടെ 3.5 ലക്ഷം കോടി രൂപയുടെ വായ്പ പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിത്തള്ളിയതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചറാമയിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ട്രഷറികളുടെ താക്കോൽ 15 വ്യക്തികൾക്കാണ് മോദി കൈമാറിയിരിക്കുന്നത്. ഇത് കർഷകരെയും സ്ത്രീകളെയും യുവാക്കളെയും ആദിവാസികളെയും ദരിദ്രരെയും ഏൽപിക്കുകയാണ് തങ്ങളുടെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ചയാണ് ഛത്തിസ്ഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.