കോവിഡ്​ സ്​ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധ​െൻറ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി ജൂൺ 9ന്​ ചേർന്ന അവസാന യോഗം

മന്ത്രിതല ചർച്ചയില്ല, വിദഗ്​ധ സമിതി യോഗമില്ല; കോവിഡ്​ പ്രതിരോധം മന്ദഗതിയിലേക്ക്​?

ന്യൂഡൽഹി: രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരവേ കോവിഡ്​ പ്രതിരോധത്തിൽ തുടക്കത്തിലുണ്ടായിരുന്ന ആവേശം പോലും കേന്ദ്ര സർക്കാർ കൈവിട്ടതായി ആരോപണം. കാര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധ​െൻറ നേതൃത്വത്തിലുള്ള ആറംഗ മന്ത്രിതല സമിതി യോഗം ചേർന്നിട്ട്​ രണ്ടാഴ്​ച പിന്നിട്ടതായി 'ദി പ്രിൻറ്​' റിപ്പോർട്ട്​ചെയ്യുന്നു. ജൂൺ 9നാണ്​ അവസാന യോഗം നടന്നത്​.

കോവിഡ്​ പ്രതിസന്ധിയെകുറിച്ച്​ ആ​േരാഗ്യമന്ത്രാലയത്തി​െൻറ അവസാന വാർത്താസമ്മേളനം നടന്നത്​ ജൂൺ 11നാണ്​. രാജ്യത്തെ രോഗവ്യാപനവും പ്രതിരോധവും നിരീക്ഷിക്കുന്ന ഉന്നത ആരോഗ്യ കേന്ദ്രമായ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി​െൻറ (ഐ.സി.എം.ആർ) ദൗത്യസംഘവുമായുള്ള കൂടിയാലോചന നടന്നിട്ടും രണ്ടാഴ്ച പിന്നിട്ടു.

ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം വെള്ളിയാഴ്​ച രാത്രി 5,06,972 ആയി ഉയരുകയും മരണ സംഖ്യ 15674 എത്തുകയും ചെയ്​തപ്പോഴാണ്​ ഈ അലംഭാവം. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,000 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 407 പേർ മരിച്ചു. കാര്യങ്ങൾ ഗുരുതരാവസ്​ഥയിലേക്ക്​ നീങ്ങവേ, മഹാമാരിയുടെ ആദ്യ ആഴ്ചകളിലും മാസങ്ങളിലും കാണിച്ച ജാഗ്രത പോലും ഈ സമയത്ത്​ സർക്കാറിെൻറ ഭാഗത്തുനിന്ന്​ ഉണ്ടാകുന്നില്ലെന്നാണ്​ ആരോഗ്യ വിദഗ്​ധരും രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും ചൂണ്ടിക്കാണിക്കുന്നത്​. ഇതിനിടെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടതുമാത്രമാണ്​ അപവാദം.

ലോകത്ത്​ കോവിഡ് ഭീഷണി ഉയർന്നപ്പോൾ രാജ്യത്തെ സ്​ഥിതിഗതികൾ നിരീക്ഷിക്കാനും പ്രതിരോധത്തിന്​ മേൽനോട്ടം വഹിക്കാനുമായി ഫെബ്രുവരി മൂന്നിനാണ് സർക്കാർ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയത്​. ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ, വ്യോമ ഗതാഗത മന്ത്രി ഹർദീപ് സിങ്​ പുരി, വിദേശകാര്യ മന്ത്രി എസ്. ജയകൃഷ്​ണ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ്​ റായ്​, ജലഗതാഗത ചുമതലയുള്ള മൻസുഖ്​ മാണ്ഡവ്യ, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെ എന്നിവരാണ്​ ഈ സമിതിയിലുള്ളത്​.

രാജ്യത്ത്​ മൂന്ന്​ കേസുകൾ മാത്രം റിപ്പോർട്ട്​ ചെയ്​ത ഫെബ്രുവരി മാസം സമിതി രണ്ടുതവണയാണ്​ യോഗം ചേർന്നത്​. ഫെബ്രുവരി മൂന്നിനും 13നും. കേസുകളുടെ എണ്ണം 1,251 ആയി ഉയർന്ന മാർച്ചിൽ ഏഴ് തവണ (2, 4, 11, 16, 19, 25, 31 തീയതികളിൽ) യോഗം ചേർന്നു. 9, 17, 25 തീയതികളിലായി ഏപ്രിലിൽ മൂന്ന് തവണയും സമിതി യോഗം ചേർന്നു. 21,700 പേർക്കാണ്​ ആ മാസം രോഗം സ്​ഥിരീകരിച്ചത്​. എന്നാൽ, രോഗികളുടെ എണ്ണം 81,970 ആയ മേയിൽ അഞ്ചിനും 15നും മാത്രമാണ്​ ​ഇവർ സിറ്റിങ്​ നടത്തിയത്​. ജൂൺ ഒമ്പതിന്​ രോഗികളുടെ എണ്ണം 2,66,598 ആയപ്പോഴാണ്​ ഈ മാസത്തെ ഏക യോഗം നടന്നത്​. 18 ദിവസം കൊണ്ട്​ രോഗബാധിതർ ഇരട്ടിയായിട്ടും ​കേന്ദ്രസർക്കാറി​െൻറ ഭാഗത്തുനിന്ന്​ തുടർ നടപടികളോ കൂടിയാലോചനകളോ ഉണ്ടാകാത്തത്​ ആരോഗ്യമേഖലയിലുള്ളവരിലടക്കം ആശങ്ക സൃഷ്​ടിക്കുന്നുണ്ട്​.

അതേസമയം, ചെയ്യാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യു​ന്നുവെന്നാണ്​ ഇതുസംബന്ധിച്ച ചോദ്യത്തിന്​ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉ​േദ്യാഗസ്​ഥൻ പ്രതികരിച്ചത്​. "ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതും ആവശ്യമുള്ളതുമെല്ലാം ചെയ്തു. ആളുകൾ അതിനൊപ്പം ജീവിക്കാൻ പഠിക്കണം " അദ്ദേഹം വ്യക്​തമാക്കി.

എന്നാൽ, കേന്ദ്രസർക്കാറി​െൻറ പിൻമാറ്റത്തെ മുൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി സുജാത റാവു രൂക്ഷമായി വിമർശിച്ചു. 'ആരോഗ്യ മന്ത്രാലയത്തി​െൻറ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നുമില്ല. അവർ നിശബ്ദരാണ്. ഇന്ത്യ-ചൈന കാര്യം ​കേന്ദ്രം ഗൗരവത്തിൽ ഏറ്റെടുത്തിട്ടുണ്ട്​. എന്നാൽ, ആരോഗ്യം സംസ്ഥാന സർക്കാറി​െൻറ വിഷയമാണെന്നാണ്​ പറയുന്നത്​. എങ്കിൽ, എന്തിനാണ്​ അതിനെ ദുരന്തനിവാരണ നിയമത്തിനും പകർച്ചവ്യാധി നിയമത്തിനും കീഴിൽ കൊണ്ടുവന്നത്? അവർ ചോദിച്ചു.

''പകർച്ചവ്യാധികൾ നിയന്ത്രിക്കേണ്ടത് പൂർണമായും കേന്ദ്രസർക്കാറിെൻറയും ആരോഗ്യ മന്ത്രാലയത്തി​​െൻറ ചുമതലയാണ്​. അത്​ അവരുടെ ഉത്തരവാദിത്തമല്ലെങ്കിൽ, എന്തുകൊണ്ടാണ് സംസ്ഥാനങ്ങളോട് ചോദിക്കാതെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്?" -സുജാത റാവു ആരാഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.