ന്യൂഡൽഹി: അഴിമതി, ഗുരുതര ക്രമക്കേട് എന്നിവ മുൻനിർത്തി ആദായനികുതി വകുപ്പ്, കസ് റ്റംസ് വിഭാഗങ്ങളിലെ 22 മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ. നികുതിദായ കരെ അതിെൻറ പേരിൽ പീഡിപ്പിക്കരുതെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമെൻറ താക്കീത ിനു പിന്നാലെയാണ്, വ്യവസായ സൗഹൃദ സൂചന കൂടി നൽകുന്ന പിരിച്ചുവിടൽ.
സൂപ്രണ്ട്, അഡ് മിനിസ്ട്രേറ്റിവ് ഒാഫിസർ പദവിയിലുള്ളവരാണ് സർവിസിൽനിന്ന് പുറത്താക്കപ്പെട്ട 22 പേരും. എന്നാൽ, അഴിമതിക്കുറ്റത്തിന് ഇവർക്കെതിരായ കേസിനെക്കുറിച്ച് സർക്കാർ ഒന്നും വ്യക്തമാക്കിയിട്ടില്ല. നേരത്തേ അഴിമതി വിഷയത്തിൽ 27 ഇന്ത്യൻ റവന്യൂ സർവിസ് (െഎ.ആർ.എസ്) ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. ഇതിൽ 12 പേർ ആദായനികുതി വകുപ്പിലുള്ളവരായിരുന്നു.
സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് വെള്ളിയാഴ്ച ഇടക്കാല സഹായ പാക്കേജ് പ്രഖ്യാപിച്ച ധനമന്ത്രി നിർമല സീതാരാമൻ, വ്യവസായികൾക്ക് നികുതിപീഡനം ഉണ്ടാകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ച് ആദായ നികുതി സംബന്ധമായ നോട്ടീസ്, സമൻസ്, ഉത്തരവ് എന്നിവയെല്ലാം കേന്ദ്രീകൃത കമ്പ്യൂട്ടർ സംവിധാനം വഴിയാണ് ഒക്ടോബർ ഒന്നു മുതൽ നൽകുക.
കമ്പ്യൂട്ടർ വഴി ലഭിക്കുന്ന രേഖ തിരിച്ചറിയൽ നമ്പർ (ഡിൻ) ഇല്ലാത്ത നോട്ടീസുകൾക്കും മറ്റും നിയമസാധുത ഉണ്ടാവില്ല. താഴെത്തട്ടിലോ മേഖലതലത്തിലോ ഉള്ള ഉദ്യോഗസ്ഥർ നികുതിയുടെ പേരിൽ പിഴിയുന്നില്ലെന്ന് ഉറപ്പു വരുത്തുക കൂടിയാണ് ഇതുവഴി ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.