Posted On
date_range Updated On
date_range മോദി സർക്കാർ സകല പരിധികളും ലംഘിച്ചു -മൻമോഹൻ സിങ്
ന്യൂഡൽഹി: മോദി സർക്കാർ സകല പരിധികളും ലംഘിച്ചുവെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. പ്രതിപക്ഷ കക്ഷികൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനോടനുബന്ധിച്ചു നടത്തിയ പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ചത്.
രാജ്യതാത്പര്യത്തിന് എതിരായ കാര്യങ്ങളാണ് മോദി സർക്കാർ െചയ്യുന്നത്. കർഷകരെ സഹായിക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയമാണ്. രാജ്യത്തിെൻറ െഎക്യവും സമാധാനവും നിലനിർത്താൻ യു.പി.എ സർക്കാർ നടപടി സ്വീകരിച്ചിരുന്നെന്നും മൻമോഹൻ സിങ് പറഞ്ഞു.
കോൺഗ്രസിെൻറ നേതൃത്വത്തിൽ 21 പ്രതിപക്ഷ പാർട്ടികളാണ് ഇന്ധന വില വർധനവിനെതിരെ പ്രതിഷേധവുമായി ഭാരത് ബന്ദിൽ പെങ്കടുക്കുന്നത്. ഡൽഹിയിൽ നടന്ന പ്രതിഷേധത്തിന് രാഹുൽ ഗാന്ധി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.