തെരഞ്ഞെടുപ്പ് കമീഷനിൽ മുമ്പും ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട് -സുനിൽ അറോറ

ന്യൂഡൽഹി: മോദിക്കും അമിത് ഷാക്കും ക്ലീൻ ചിറ്റ് നൽകിയ വിവാദത്തിൽ മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുന ിൽ അറോറ. കമീഷനിലെ എല്ലാ അംഗങ്ങൾക്കും ഒരേ അഭിപ്രായമുണ്ടാകണമെന്ന് നിർബന്ധമില്ലെന്നും അറോറ ചൂണ്ടിക്കാട്ടി.

ഭിന്നാഭിപ്രായങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ കമീഷനുള്ളിൽ തന്നെ നിലനിർത്താൻ കഴിഞ്ഞിട്ടു ണ്ട്. ചട്ടപ്രകാരമുള്ള തിരുമാനങ്ങൾ അന്തിമമാണ്. ഇപ്പോഴത്തെ വിവാദങ്ങൾ അനാവശ്യവും അനവസരത്തിലുള്ളതും ആണെന്നും അറോറ വ്യക്തമാക്കി.

പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. ഇപ്പോൾ വിവാദങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ല. ഒരിക്കലും ചർച്ചകളിൽ നിന്ന് ഒഴിഞ്ഞ് നിന്നിട്ടില്ലെന്നും അറോറ കൂട്ടിച്ചേർത്തു.

കമീഷന്‍റെ ഉത്തരവുകളിൽ ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താത്തിനാൽ യോഗങ്ങളിൽ നിന്ന്​ വിട്ടു നിൽക്കാൻ താൻ നിർബന്ധിതാനായിരിക്കുകയാണെന്ന്​ ലവാസ തെരഞ്ഞെടുപ്പ്​ കമീഷണർക്ക്​ മെയ്​ നാലിന്​ കത്ത് എഴുതിയിരുന്നു. ത​​​​ന്‍റെ തീരുമാനങ്ങൾ രേഖപ്പെടുത്താത്തതിനാൽ കമീഷനിൽ തന്‍റെ പങ്കാളിത്തം അനാവശ്യമാണെന്നും ലവാസ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷൻ സുനിൽ അറോറ, അംഗങ്ങളായ അശോക്​ ലവാസ, സുഷിൽ ചന്ദ്ര എന്നിവരടങ്ങിയ മൂന്നംഗ സമതിയാണ്​ പൂർണ കമീഷൻ. ഏകകണ്​ഠമായ തീരുമാനമാണ്​ കമീഷൻ പുറപ്പെടുവിക്കേണ്ടത്​. എന്നാൽ അഭിപ്രായ ഐക്യമില്ലാത്ത സാഹചര്യങ്ങളിൽ ഭൂരിപക്ഷാഭിപ്രായം വ്യക്​തമാക്കാം.

അഭിനന്ദൻ വർധമാനെ തിരിച്ചു കൊണ്ടു വരുന്നതിനായി ​തൻെറ സർക്കാർ പാകിസ്​താനെ മുൾമുനയിൽ നിർത്തിയെന്ന്​ ഏപ്രിൽ 21ന്​ മോദി നടത്തിയ പ്രസംഗത്തിനെതിരായ പരാതിയിൽ മെയ്​ നാലിന്​ തെര​െഞ്ഞടുപ്പ്​ കമീഷൻ ക്ലീൻ ചിറ്റ്​ നൽകിയിരുന്നു. പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച്​ കമീഷൻ തീരുമാനമെടുത്ത അവസാന സംഭവമായിരുന്നു ഇത്​. പിന്നീടുള്ള പരാതികളിലെല്ലാം നേതാക്കൾക്ക്​ നോട്ടീസ്​ അയക്കുക മാത്രമാണ്​ ചെയ്​ത്​.

Tags:    
News Summary - Modi Clean Chit Issue Sunil Arora -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.